KeralaLatestPathanamthitta

ക്ഷീര ഗ്രാമം പദ്ധതി

“Manju”

അഴൂർ : ക്ഷീരവികസന വകുപ്പ് കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 25 ഗ്രാമപഞ്ചായത്തുകളിൽ 50 ലക്ഷം രൂപ വീതം ചിലവഴിച്ച് ക്ഷീര ഗ്രാമം പദ്ധതി നടപ്പിലാക്കുന്നു. ക്ഷീര ഗ്രാമമായി തിരഞ്ഞെടുക്കപ്പെട്ട അഴൂർ ഗ്രാമപഞ്ചായത്തിലെ ക്ഷീരഗ്രാമം പദ്ധതി ഉദ്ഘാടനം അഴൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് ഡെപ്യൂട്ടി സ്പീക്കർ വി ശശി നിർവഹിച്ചു.

പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ഷാനിബ ബീഗം അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ഇന്ദിര, ഡെപ്യൂട്ടി ഡയറക്ടർ ഇൻചാർജ് ക്ഷീരവികസനവകുപ്പ് ജയകുമാർ എസ്, ജില്ലാ പഞ്ചായത്ത് അംഗം എസ് കവിത, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എസ് കൃഷ്ണകുമാർ, കെ ഓമന ജയശ്രീ ഐ, പി പ്രശാന്ത് എന്നിവർ സംസാരിച്ചു. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്, അഴൂർ ഗ്രാമപഞ്ചായത്ത്, ക്ഷീരവികസന വകുപ്പ്, പെരുംകുഴി ക്ഷീരസംഘം, എന്നിവയുടെ ആഭിമുഖ്യത്തിൽ അടൂർ ഗ്രാമപഞ്ചായത്തിലെ സർവീസ് സഹകരണ ബാങ്ക് കേരളഗ്രാമീൺബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിപ്രകാരം കർഷകർക്ക് പശു വളർത്തൽ യൂണിറ്റുകൾ തുടങ്ങുന്നതിനും കറവ യന്ത്രം കാലിത്തൊഴുത്തു നിർമ്മാണം എന്നിവയ്ക്കും ഉള്ള ധനസഹായം ലഭ്യമാകും.

Related Articles

Back to top button