KeralaLatest

അനര്‍ട്ട്- അക്ഷയോര്‍ജ കോഴ്‌സുകളുടെ സംസ്ഥാനതല ഉദ്ഘാടനം; മന്ത്രി എം.എം മണി നിര്‍വഹിക്കും

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: അനെര്‍ട്ടിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന അക്ഷയോര്‍ജ്ജ കോഴ്‌സുകളുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എം.എം മണി ഇന്ന് (ഒക്ടോബര്‍ 2) ഉച്ചക്ക് 2.30 ന് ഓണ്‍ലൈനായി നിര്‍വഹിക്കും. ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജ് ഫിസിക്‌സ് വിഭാഗത്തിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന അക്ഷയോര്‍ജ്ജ കോഴ്സുകള്‍ക്കും പ്രചാരണ പരിപാടികള്‍ക്കും ഇതോടെ തുടക്കമാകും.

‘അക്ഷയ ഊര്‍ജ്ജം സുസ്ഥിര വികസനത്തിന് ‘ എന്ന മുദ്രാവാക്യമുയര്‍ത്തി ഒക്ടോബര്‍ 2 മുതല്‍ ഒരാഴ്ചക്കാലം അനെര്‍ട്ടിലെ ശാസ്ത്രജ്ഞരും പ്രോഗ്രാം ഓഫീസര്‍മാരും നയിക്കുന്ന അര മണിക്കൂര്‍ വീതമുള്ള 13 ഓണ്‍ലൈന്‍ ക്ലാസുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകും. ഇതില്‍ സൗരോര്‍ജം, കാറ്റില്‍ നിന്നുള്ള ഊര്‍ജം, തിരമാലയില്‍ നിന്നുള്ള ഊര്‍ജ്ജം, മൈക്രോഗ്രിഡ്, ഇ മൊബിലിറ്റി, സൗര താപോര്‍ജ്ജ സംവിധാനങ്ങള്‍ ബയോഗ്യാസ് തുടങ്ങിയ വിവിധ വിഷയങ്ങളിലെ അടിസ്ഥാന വിവരങ്ങള്‍ വീഡിയോ, ആനിമേഷന്‍, ഗ്രാഫിക്‌സ് തുടങ്ങിയവയുടെ സഹായത്താല്‍ അവതരിപ്പിക്കും.

തിരുവല്ല മര്‍ത്തോമ കോളേജ്, എറണാകുളം ഭാരത് മാതാ കോളേജ്, കൊല്ലം ടികെഎം കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ പരിപാടിയുടെ ഭാഗമാകും.

Related Articles

Back to top button