KeralaLatest

രമേശ് ചെന്നിത്തലയ്ക്ക് സ്വപ്‌ന ഐ ഫോണ്‍ നല്‍കിയെന്ന് യൂണിടാക് എംഡി

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: ലൈഫ് പദ്ധതിക്കായി നാല് കോടി 48 ലക്ഷം കമ്മീഷന്‍ നല്‍കിയെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍. കൂടാതെ സ്വപ്‌ന സുരേഷിന് അഞ്ച് ഐ ഫോണുകളും വാങ്ങി നല്‍കിയെന്നും ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തല്‍. അതേസമയം ഇതിലൊന്ന് ചെന്നിത്തലയ്ക്ക് നല്‍കിയെന്നുമാണ് സന്തോഷ് ഈപ്പന്‍ ഹര്‍ജിയില്‍ പറയുന്നത്.

ഫോണ്‍ വാങ്ങിയതിന്റെ ബില്ലും കോടതിക്ക് കൈമാറി. 2019 ഡിസംബര്‍ രണ്ടിനു നടന്ന യുഎഇ ദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കുന്ന അതിഥികള്‍ക്ക് നല്‍കാനായാണ് ഐ ഫോണുകള്‍ സ്വപ്‌ന വാങ്ങിയത്. പരിപാടിയില്‍ പ്രതിപക്ഷ നേതാവായിരുന്നു മുഖ്യാതിഥി. ഈ ചടങ്ങില്‍ വെച്ചാണ് ഫോണ്‍ കൈമാറിയതെന്നും സന്തോഷ് ഈപ്പന്‍ പറയുന്നു. സ്വപ്‌നയ്ക്ക് നല്‍കിയ ഫോണുകള്‍ രമേശ് ചെന്നിത്തലയ്ക്ക് അടക്കം സ്വപ്‌ന സമ്മാനിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

Related Articles

Back to top button