KannurKeralaLatest

പുഴയില്‍ ഒഴുക്കില്‍പെട്ട മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതിയും സഹോദരപുത്രനും മുങ്ങിമരിച്ചു

“Manju”

സിന്ധുമോള്‍ . ആര്‍

കണ്ണൂര്‍: പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പെട്ട മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതിയും സഹോദരപുത്രനും മുങ്ങി മരിച്ചു. ഉളിക്കല്‍ നുച്ചിയാട് പുഴയില്‍ വെള്ളിയാഴ്​ച ഉച്ചയോടെയാണ്​ ദാരുണ സംഭവം. കോരമ്പേത്ത് ഫൈസലിന്റെ ഭാര്യ പള്ളിപ്പാത്ത് താഹിറ (30), താഹിറയുടെ സഹോദരന്‍ പള്ളിപ്പാത്ത് ബഷീറിന്റെ മകന്‍ ബാസിത്ത് (12) എന്നിവരാണ് മരിച്ചത്. താഹിറയുടെ മകന്‍ മുഹമ്മദ് ഫായിസിന് (12) വേണ്ടി തിരച്ചില്‍ തുടരുകയാണ്.
വീടിനു സമീപത്തെ പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടികള്‍ ഒഴുക്കില്‍പെട്ടതാണെന്നാണ് നിഗമനം. താഹിറ ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അപകടത്തില്‍ പെട്ടതാണെന്നും കരുതുന്നു. താഹിറയുടെയും ബാസിതിന്റെയും മൃതദേഹം പോസ്​റ്റുമോര്‍ട്ടത്തിനായി പരിയാരം ഗവ. മെഡിക്കല്‍ കോളജ്​ ആശുപത്രിയിലേക്ക്​ മാറ്റി. ഉളിക്കല്‍ പഞ്ചായത്ത്​ നുച്ചിയാട് വാര്‍ഡ്‌ മെമ്പര്‍ കബീറിന്റെ സഹോദരിയാണ്​ മരിച്ച താഹിറ.

Related Articles

Back to top button