IndiaKeralaLatest

പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ പൊലീസുകാരനെ സസ്പെന്‍റ് ചെയ്തു

“Manju”

സിന്ധുമോള്‍ . ആര്‍

കല്‍പറ്റ: പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ കല്‍പറ്റ ട്രാഫിക് യൂനിറ്റിലെ സിവില്‍ പൊലീസ് ഓഫീസര്‍ ജാക്സണെ ജില്ല പൊലീസ് മേധാവി സസ്​പെന്‍ഡ്​ ചെയ്തു. രണ്ടു ദിവസം മുമ്പ് പകല്‍ 12 മണിയോടെ കല്‍പറ്റ ട്രാഫിക് ജങ്​ഷന്‍ വഴി വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയെ പൊലീസുകാരന്‍ ചോദ്യം ചെയ്ത്​, കണ്ടെയ്ന്‍മെന്റ് സോണാണെന്നും എങ്ങോട്ടാണ് പോകുന്നതെന്നും ചോദിച്ചു. നഗരസഭ പരിധിയില്‍ വീട്ടിലേക്കാണെന്ന് പറഞ്ഞപ്പോള്‍ യൂനിഫോമില്‍ കാറില്‍ കയറിയ പൊലീസുകാരന്‍ പെണ്‍കുട്ടിയെ വീട്ടില്‍ വിടാമെന്ന് പറഞ്ഞു.
അല്‍പദൂരം കഴിഞ്ഞതോടെ ഇയാള്‍ അപമര്യാദയായി പെരുമാറി. പന്തികേട്​ തോന്നിയ പെണ്‍കുട്ടി അവിടെ ഇറങ്ങുകയും വീട്ടിലെത്തി വിവരം പറയുകയുമായിരുന്നു. രക്ഷിതാക്കള്‍ എസ്​.പി ആര്‍. ഇളങ്കോയെ വിവരമറിച്ചു. അന്വേഷണത്തെ തുടര്‍ന്നാണ് ജാക്സണെ സസ്പെന്‍ഡ്​ ചെയ്തത്​. പൊലീസ് രഹസ്യാന്വേഷണ വിഭാഗം ഇതു സംബന്ധിച്ച്‌ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

Related Articles

Back to top button