KeralaLatest

പോത്തൻകോട് പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു

“Manju”

പോത്തൻകോട് പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു.

പോത്തൻകോട്: ശാന്തിഗിരി, നേതാജിപുരം തീപ്പുകൽ, ജി എസ് ഭവനിൽ ഗിരീഷ് കുമാർ- ലതാ കുമാരി ദമ്പതികളുടെ മകൾ ഗ്രീഷ്മ (18 ) ആണ് മരിച്ചത്. നെടുവേലി ഹയർ സെക്കന്ററി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനി ആയിരുന്നു. കഴിഞ്ഞ പത്താം ക്ലാസ് പരീക്ഷയിൽ ഫുൾ എ പ്ലസ് ഗ്രേഡ് വാങ്ങി നാടിനു അഭിമാനമായ ഗ്രീഷ്മ ക്യാൻസർ ബാധിച്ചു ഗുരുതരാവസ്‌ഥയിൽ ആർ സി സി യിൽ ചികിത്സയിലായിരുന്നു. ഏക സഹോദരി ഗീതു തുണ്ടത്തിൽ ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. സംസ്‍കാരം ഇന്ന് രാവിലെ സ്വവസതിയിൽ നടന്നു.

Related Articles

Back to top button