InternationalLatest

കമ്യൂണിസ്റ്റ് പാര്‍ട്ടിയിൽ അംഗത്വമുള്ളവര്‍ക്ക് അമേരിക്കയില്‍ സ്ഥിരതാമസം അനുവദിക്കില്ലെന്ന് യു എസ് സി ഐ എസ്

“Manju”

ശ്രീജ.എസ്

വാഷിങ്ടണ്‍ ഡി സി: കമ്യൂണിസ്റ്റ് പാര്‍ട്ടിയിലോ മറ്റ് സമഗ്രാധിപത്യ പാര്‍ട്ടിയിലോ അംഗത്വമുള്ളവര്‍ക്ക് അമേരിക്കയില്‍ സ്ഥിരതാമസ അനുമതി നല്‍കില്ലെന്ന് യു എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യു എസ് സി ഐ എസ്)അറിയിച്ചു. ഇത്തരം പാര്‍ട്ടികളുമായോ അവയുടെ ഘടകകക്ഷികളുമായോ ബന്ധമുണ്ടെങ്കിലും സ്ഥിരതാമസം അനുവദിക്കില്ല.

ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ യു എസ് സി ഐ എസ് വെള്ളിയാഴ്ച പുറത്തിറക്കി.അമേരിക്കയുടെ സുരക്ഷയ്ക്കും ഭദ്രതയ്ക്കുമുള്ള ഭീഷണി കണക്കിലെടുത്ത് യു എസ് കോണ്‍ഗ്രസ് പാസാക്കിയ നിയമങ്ങളുടെ ഭാഗമായാണ് നടപടി.

Related Articles

Back to top button