KeralaLatestMalappuram

കാലിക്കറ്റിൽ ബി.എഡ് പ്രവേശനം: ഓൺലൈനിൽ അപേക്ഷ ഒക്ടോബർ 12 വരെ

“Manju”

പി.വി.എസ്

മലപ്പുറം:കാലിക്കറ്റ് സർവകലാശാലാ 2020 അധ്യയനവർഷത്തെ ബി.എഡ്. പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേ ഷൻ ആരംഭിച്ചു. എസ്.സി./എസ്.ടി. വിഭാഗങ്ങൾക്ക് 170 രൂപയും ജനറൽ വിഭാഗത്തിന് 555 രൂപയുമാണ് അപേക്ഷാ ഫീസ്. ഒക്ടോബർ 12-നു മുമ്പായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിദ്യാർത്ഥികൾക്ക് 15 ഓപ്ഷണുകൾ നൽകാവു ന്നതാണ്. പുറമേ എയ്ഡഡ് കോളേജുകളിലെ കമ്മ്യൂ ണിറ്റി ക്വാട്ട സിറ്റുകളിൽ പ്രവേശനം ആഗ്രഹിക്കുന്ന വർക്ക് ഒരു ഓപ്ഷൻ അധികമായി നൽകാവുന്നതാണ്. സ്പോർട്സ് ക്വാട്ട് വിഭാഗത്തിലുള്ളവരുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് തിരുവനന്തപുരം കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലാണ്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നതിന് സ്പോർട്സ് ക്വാട്ടയിലേക്ക് അപേക്ഷിക്കുന്നവർ കാലിക്കറ്റ് സർവകലാശാലയുടെ 2020 ബി.എഡ്, ഓൺലൈൻ അപേക്ഷാ പ്രിന്റ്ട്ട്, യോഗ്യതാ സർട്ടിഫിക്കറ്റിന്റെ പകർപ്പ് സ്പോർട്സ് സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം സെക്രട്ടറി, കേരള സ്റ്റേറ്റ് പോർട്സ് കൗൺസിൽ തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ അയക്കണം. കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കും അടുത്തുള്ള ഡിജിറ്റൽ കേരള ഇൻഫർമേഷൻ സെന്റർ സന്ദർശിക്കുക https://digitalkerala.info/csc

Related Articles

Back to top button