KeralaLatest

പോലീസുകാർക്കുള്ള കോവിഡ് വാരിയർ ബാഡ്ജ് പണം കൊടുത്ത് വാങ്ങണം: ഡി ജി പി

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: പോലീസുദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന കോവിഡ് പ്രതിരോധ ബഹുമതിക്ക് പണം നല്‍കണമെന്ന് സര്‍ക്കുലര്‍. കോവിഡ് വാരിയര്‍ ബാഡ്ജ് പണം കൊടുത്ത് വാങ്ങാനാണ് നിര്‍ദേശം. ഇതു സംബന്ധിച്ച ഡി.ജി.പിയുടെ സര്‍ക്കുലര്‍ പുറത്തിറങ്ങി. ബഹുമതി പണം നല്‍കി വാങ്ങണമെന്ന ഉത്തരവിനെതിരെ പൊലീസ് സേനയില്‍ വ്യാപക അമര്‍ഷം. 30 ദിവസം കോവിഡ് ഡ്യൂട്ടി ചെയ്ത എല്ലാ റാങ്കിലുമുള്ള പൊലീസുകാര്‍ക്കും കോവിഡ് പതക്കം ബഹുമതിയായി നല്‍കുമെന്നായിരുന്നു ഡിജിപിയുടെ പ്രഖ്യാപനം.

എന്നാല്‍, ഇന്നലെ ഇറങ്ങിയ ഉത്തരവിലാണ് ബഹുമതിക്ക് പണം നല്‍കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കുന്നത്. ഒരു ബാഡ്ജിന് 100 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. പോലീസ് ഹെഡ് ക്വാട്ടേഴ്‌സിലെ ക്യാന്റീനില്‍നിന്ന് ബാഡ്ജ് വാങ്ങാം.

Related Articles

Back to top button