IndiaLatest

മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത; ബുള്ളറ്റ് ട്രെയിന്‍ നിര്‍മിക്കാന്‍ ഇന്ത്യന്‍ റെയില്‍വെ

“Manju”

ചെന്നൈ: ബുള്ളറ്റ് ട്രെയിന്‍ തദ്ദേശീയമായി നിര്‍മ്മിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാനാകുന്ന ട്രെയിനാണ് പരിഗണനയില്‍. നിലവിലുള്ള ട്രെയിനുകളുടെ വേഗതയെ വെല്ലുന്ന ട്രെയിനാണ് നിര്‍മിക്കുന്നത്.

ഇന്ത്യന്‍ റെയില്‍വേയുടെ ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് (ഐസിഎഫ്) ബുള്ളറ്റ് ട്രെയിനുകളുടെ ഡിസൈന്‍ തയ്യാറാക്കുന്നത്. ഫ്രഞ്ച് ട്രെയിന്‍ എ ഗ്രാന്‍ഡെ വിറ്റെസെ, ജാപ്പനീസ് ഷിന്‍കാന്‍സെന്‍ എന്നിവയാണ് മണിക്കൂറില്‍ 250 കിലോമീറ്ററിലധികം വേഗതയില്‍ ഓടുന്നത്.

നിര്‍ദിഷ്ട അഹമ്മദാബാദ് മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് ജാപ്പനീസ് സാങ്കേതികവിദ്യയായ ഷിന്‍കാന്‍സെന്‍ ആണ് ഉപയോഗിക്കുന്നത്. ഷിന്‍കാന്‍സെന്‍ ഇ5 സീരീസ് ബുള്ളറ്റ് ട്രെയിനുകള്‍ക്ക് മണിക്കൂറില്‍ 320 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാനാവും. ട്രെയിനുകളുടെ വേഗത വര്‍ദ്ധിപ്പിക്കുന്നതിലാണ് റെയില്‍വേ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Related Articles

Back to top button