Thrissur

വെളുത്തകടവ് കയർ വ്യവസായ സഹകരണ സംഘം ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീൻ പ്രവർത്തനമാരംഭിച്ചു

“Manju”

ബിന്ദുലാൽ തൃശ്ശൂർ

ശ്രീനാരായണപുരം പഞ്ചായത്തിലെ വെളുത്തകടവ് കയർ വ്യവസായ സഹകരണ സംഘം ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീൻ പ്രവർത്തനമാരംഭിച്ചു. സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക് പ്രവർത്തനോദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ചു. സംസ്ഥാന സർക്കാർ നടപ്പാക്കി വരുന്ന കേരള കയർ പുനഃസംഘടനയുടെ ഭാഗമായി, ആയിരം ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകൾ 100 സഹകരണസംഘങ്ങളിൽ പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് വെളുത്തകടവ് കയർ വ്യവസായ സഹകരണ സംഘത്തിൽ സ്പിന്നിങ്ങ് മെഷീനുകൾ പ്രവർത്തനമാരംഭിച്ചത്. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ അബീദലി സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ അധ്യക്ഷനായി.

1977ൽ വാടകക്കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച സംഘം 1980ൽ പൂവ്വത്തുംകടവിൽ 33.5 സെന്റ് സ്ഥലത്ത് 12 റാട്ടുകളിലായി കയറുപിരി ആരംഭിച്ചു. 1997-98 കാലയളവിൽ ഐ സി ഡി പി
ഷെഡ് നിലവിൽ വന്ന ശേഷം മോട്ടോറൈസ്ഡ് റാട്ട് ലഭിച്ചെങ്കിലും, കയർ വ്യവസായം തകർച്ചയിലായതോടെ 2003ൽ സംഘത്തിന്റെ പ്രവർത്തനം നിലച്ചു. പിന്നീട് 2014ൽ വീണ്ടും പ്രവർത്തനമാരംഭിക്കുകയും, സംസ്ഥാന സർക്കാരിന്റെ രണ്ടാം കയർ പുന:സംഘടനയിൽ ഉൾപ്പെടുത്തി ആധുനിക മെഷീനുകളുടെ സഹായത്തോടെ ഘട്ടംഘട്ടമായി ഉത്പാദനത്തിൽ മികവുപുലർത്തി. നിലവിൽ 20 തൊഴിലാളികളാണ് സംഘത്തിലുള്ളത്.

ജില്ലാ കയർ പ്രൊജക്ട് ഓഫീസർ സി ആർ സോജൻ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വാർഡ് മെമ്പർ സുനിൽ പി മേനോൻ, കൊടുങ്ങല്ലൂർ കയർ ഇൻസ്പെക്ടർ പ്രദീപ് പി എസ്, ബോർഡ് മെമ്പർ കാർത്ത്യായനി എന്നിവർ പങ്കെടുത്തു.

Related Articles

Back to top button