KannurKeralaLatestMalappuramThrissur

വിവാഹത്തില്‍ പങ്കെടുത്ത 43 പേര്‍ക്ക് കോവിഡ്

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

കാസര്‍കോട്: കാസര്‍കോട് ചെങ്കള പഞ്ചായത്തില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത 43 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജൂലായ് 17നായിരുന്നു വിവാഹം. വധുവിനും വരനും അടക്കമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് നടന്ന ആന്റിജന്‍ പരിശോധനാ ക്യാമ്പിലാണ് എല്ലാവര്‍ക്കും കൊവിഡ് ബാധിച്ചുവെന്ന് കണ്ടെത്തിയത്.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ വിവാഹ ചടങ്ങുകള്‍ സംഘടിപ്പിച്ച വ്യക്തിക്കെതിരെ കേരള പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം കേസെടുക്കും. രണ്ട് വര്‍ഷം കഠിനതടവും 10000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റത്തിന് കേസെടുക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത്ബാബു പൊലീസിന് നിര്‍ദേശം നല്‍കി.

വിവാഹത്തില്‍ പങ്കെടുത്ത എല്ലാവരും 14 ദിവസം സ്വയം നിരീക്ഷണത്തില്‍ വീടുകളില്‍ കഴിയണമെന്നും രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതുമാണെന്ന് ജില്ലാകളക്ടര്‍ ഡോ ഡി.സജിത് ബാബു അറിയിച്ചു. ഇതുപോലെയുള്ള ചടങ്ങുകളില്‍‍ ആളുകളെ വിളിച്ചുകൂട്ടുന്നതില്‍ നിന്നും ജനങ്ങള്‍ പിന്മാറണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചു.

Related Articles

Back to top button