KeralaLatestThiruvananthapuram

എ.പി. അബ്ദുള്ളക്കുട്ടി സഞ്ചരിച്ചിരുന്നകാര്‍ അപകടത്തില്‍പ്പെട്ടു.

“Manju”

 

കോഴിക്കോട് : ബി.ജി.പി. ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടിയെ മലപ്പുറം രണ്ടത്താണിയില്‍ വെച്ച് ആക്രമിച്ചതായി പരാതി. അബ്ദുള്ളക്കുട്ടി സഞ്ചരിച്ചിരുന്ന കാറില്‍ ലോറിയിടിപ്പുിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസില്‍ പരാതി നല്‍കുമെന്നും, അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരത്തുനിന്നും മലപ്പുറം രണ്ടത്താണിയിലേക്കുള്ള യാത്രാമദ്ധ്യേയായിരുന്നു ആക്രമണം നടന്നത്. ചെറിയ കയറ്റം കയറുന്നതിനിടെ ചെറിയ ടോറസ് ലോറി വന്ന് പിന്നില്‍ രണ്ടുപ്രാവശ്യം ഇടിയ്ക്കുകയായിരുന്നു. കാറിന്റെ ഒരു ഭാഗം തകര്‍ന്നിട്ടുണ്ട്. തനിക്കും കൂടെയുള്ളവര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും, മറ്റൊരു വാഹനത്തില്‍ യാത്ര തുടര്‍ന്നതായും അദ്ദേഹം അറിയിച്ചു.

Related Articles

Back to top button