IndiaLatest

‘രാജ്യത്ത് സമാധാനം ഉറപ്പായാല്‍ അംഗീകാരം സിആര്‍പിഎഫ് ജവാന്മാര്‍ക്ക്’

“Manju”

കാശ്മീര്‍ ;രാജ്യവിരുദ്ധ ശക്തികളില്‍ നിന്നും ശക്തമായ പോരാട്ടത്തിലൂടെ രാജ്യത്തെ സംരക്ഷിക്കുന്ന സിആര്‍പിഎഫിനെ അഭിനന്ദിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 83ാമത് റെയ്‌സിംഗ് ഡേയുടെ ഭാഗമായി ജമ്മു കശ്മീരിലെ മൗലാനാ ആസാദ് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് പൂര്‍ണമായും സമാധാനം ഉറപ്പുവരുത്താന്‍ സാധിച്ചാല്‍ അതിന്റെ അംഗീകാരം സിആര്‍പിഎഫ് ജവാന്മാര്‍ക്കാണ് ലഭിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലേറിയതിന് ശേഷമുള്ള സിആര്‍പിഎഫിന്റെ പ്രവര്‍ത്തനങ്ങള്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. 1990 കളില്‍ കശ്മീരില്‍ പാകിസ്താന്‍ പിന്തുണയോടെയുള്ള ഭീകര പ്രവര്‍ത്തനങ്ങളും, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിഘടനവാദവും ശക്തമായി നിലകൊണ്ടിരുന്നു. എന്നാല്‍ രണ്ട് ദശകത്തെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഇത് ഇല്ലാതെയായെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button