India

15 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ; കാമുകൻ അറസ്റ്റിൽ

“Manju”

മുംബൈ : മതപരിവർത്തനം നടത്താൻ തയ്യാറാകാതിരുന്ന 15 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ ഒരാൾ അറസ്റ്റിൽ . മഹാരാഷ്ട്രയിലെ മലേഗാവിലാണ് സംഭവം . 23 കാരനായ മജിദ് ഖാനാണ് അറസ്റ്റിലായത് . മജീദ് ഖാന്റെ കൂട്ടുകാരായ മറ്റ് മൂന്ന് പ്രതികൾക്കായി തെരച്ചിൽ തുടരുന്നു.

മധ്യപ്രദേശിലെ ബർവാനി ജില്ല സ്വദേശിനിയായ പെൺകുട്ടി മലേഗാവിൽ താമസിക്കുന്നതിനിടെയാണ് മജീദ് ഖാനെ പരിചയപ്പെടുന്നത് . പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയാണ് മജീദ് ഖാൻ മതപരിവർത്തനം നടത്താൻ ശ്രമിച്ചത് . ഇതിനു വിസമ്മതിച്ചതോടെയായിരുന്നു കൂട്ടുകാരുമായി ചേർന്ന് പെൺകുട്ടിയെ ക്രൂര പീഡനത്തിനിരയാക്കിയത് .

നാട്ടിൽ മടങ്ങിയെത്തിയെങ്കിലും പെൺകുട്ടി സംഭവം ആരോടും പറഞ്ഞില്ല. എന്നാൽ ഇക്കഴിഞ്ഞ ഏപ്രിലിൽ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പെൺകുട്ടി ഗർഭിണിയാണെന്ന് വ്യക്തമായി . തുടർന്നാണ് കുടുംബം കേസ് രജിസ്റ്റർ ചെയ്തത് . പ്രസവത്തോടെ കുഞ്ഞ് മരിക്കുകയും ചെയ്തു.

മദ്ധ്യപ്രദേശ് , മഹാരാഷ്ട്ര പോലീസിന്റെ സംയുക്ത സംഘം ഫോറൻസിക് പരിശോധനയ്ക്കായി കുഞ്ഞിന്റെ മൃതദേഹവും പുറത്തെടുത്തു.

Related Articles

Back to top button