IndiaKeralaLatestThiruvananthapuram

കോവിഡ്​ കണക്കില്‍ ആശ്വാസമില്ല; പരിശോധന ഏറെയും ചികിത്സയിലുള്ള രോഗമുക്​തരെ നിശ്ചയിക്കാന്‍

“Manju”

േകാവിഡ് കണക്കിൽ ആശ്വാസമില്ല; പരിശോധന ഏറെയും ചികിത്സയിലുള്ള രോഗമുക് തരെ  നിശ്ചയിക്കാൻ | Kerala Covid Cases Rises | Madhyamam

സിന്ധുമോൾ. ആർ

കൊ​ച്ചി: പ​രി​ശോ​ധ​ന കൂ​ട്ടി​യി​ട്ടും കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം കു​റ​ഞ്ഞ​ത്​ കേ​ര​ള​ത്തി​ന്​ ആ​ശ്വാ​സ​മാ​യി എ​ന്ന്​ ക​രു​തി​യെ​ങ്കി​ലും അ​ത്​ തെ​റ്റെ​ന്ന്​ ബോ​ധ്യ​മാ​കു​ന്നു. വ്യാ​ഴാ​ഴ്​​ച​ത്തെ ക​ണ​ക്കു​ക​ളി​ലാ​ണ്​ ഈ ​തി​രി​മ​റി ബോ​ധ്യ​മാ​യ​ത്. വ്യാ​ഴാ​ഴ്​​ച 63,146 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ 5445 പേ​ര്‍​ക്ക്​ മാ​ത്ര​മാ​ണ്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ത്. പ​ക്ഷേ, പ​രി​ശോ​ധ​ന ഏ​റെ​യും ന​ട​ത്തി​യ​ത്​ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രി​ലെ രോ​ഗ​മു​ക്​​ത​രെ ക​ണ്ടെ​ത്താ​നാ​യി​രു​ന്നു. അ​പ്ര​കാ​രം 7003 പേ​ര്‍ അ​ന്ന്​ രോ​ഗ​മു​ക്​​ത​രാ​വു​ക​യും ചെ​യ്​​തു. അ​ന്നു​വ​രെ​യു​ള്ള​തി​ല്‍ ഏ​റ്റ​വും ഉ​യ​ര്‍​ന്ന രോ​ഗ​മു​ക്​​തി നി​ര​ക്കാ​യി​രു​ന്നു അ​ത്. ഇ​തി​ന്​ ആ​നു​പാ​തി​ക​മാ​യി 14 ശ​ത​മാ​ന​ത്തി​ന്​ മു​ക​ളി​ല്‍​നി​ന്ന ടെ​സ്​​റ്റ്​ പോ​സി​റ്റി​വി​റ്റി ഒ​റ്റ​യ​ടി​ക്ക്​ 8.4 ശ​ത​മാ​ന​ത്തി​ലേ​ക്ക്​ താ​ഴു​ക​യും ചെ​യ്​​തു.

രോ​ഗ​മു​ക്​​തി നി​ശ്ച​യി​ക്കാ​ന്‍ കേ​ന്ദ്ര മാ​ന​ദ​ണ്ഡ​പ്ര​കാ​രം പ​രി​ശോ​ധ​ന വേ​ണ്ടെ​ന്നി​രി​ക്കെ ഇ​വി​ടെ അ​ത്​ തു​ട​രു​ക​യാ​ണ്. അ​പ്ര​കാ​രം ന​ട​ത്തു​ന്ന റി​പ്പീ​റ്റ​ഡ്​ സാ​മ്പി​ള്‍ പ​രി​ശോ​ധ​ന​യി​ല്‍ വീ​ണ്ടും പോ​സി​റ്റി​വ്​ ഫ​ല​മാ​ണ്​ വ​രു​ന്ന​തെ​ങ്കി​ല്‍ അ​ത്​ ക​ണ​ക്കി​ല്‍ വ​രി​ല്ല. എ​ന്നാ​ല്‍, നെ​ഗ​റ്റീ​വാ​ണെ​ങ്കി​ല്‍ രോ​ഗ​മു​ക്​​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ ചേ​ര്‍​ക്കും. റി​പ്പീ​റ്റ​ഡ്​ സാ​മ്പി​ളു​ക​ള്‍ സാ​ധാ​ര​ണ പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ഉ​ള്‍​പ്പെടു​ത്താ​റി​ല്ല. എ​ന്നാ​ല്‍, സം​സ്​​ഥാ​ന​ത്ത്​ ആ​കെ പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ അ​തും​കൂ​ടി ചേ​ര്‍​ക്കാ​റു​ണ്ടെ​ന്ന്​ മു​ഖ്യ​മ​ന്ത്രി​ത​ന്നെ നേ​ര​ത്തേ വ്യ​ക്​​ത​മാ​ക്കി​യ​താ​ണ്.

പു​തി​യ ആ​ള്‍​ക്കാ​രി​ലേ​ക്ക് പ​രി​ശോ​ധ​ന വ്യാ​പി​പ്പി​ക്കു​ക​യാ​ണ്​ ഇ​പ്പോ​ള്‍ വേ​ണ്ട​തെ​ന്നാ​ണ്​ ആ​രോ​ഗ്യ​വി​ദ​ഗ്​​ധ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്. റി​പ്പീ​റ്റ​ഡ് ​സാ​മ്പിള്‍ പ​രി​ശോ​ധ​ന ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്കാ​യി മാ​​ത്രം പ​രി​മി​ത​പ്പെ​ടു​ത്ത​ണം. പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം കൂ​ട്ടി രോ​ഗ​ബാ​ധി​ത​രെ ഐ​സൊ​ലേ​റ്റ് ചെ​യ്യു​ക മാ​ത്ര​മാ​ണ് സ​മ്പ​ര്‍ക്ക​വ്യാ​പ​നം നി​യ​ന്ത്രി​ക്കാ​നു​ള്ള ഏ​ക​മാ​ര്‍​ഗം. അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും മ​റ്റും പ​രി​ശോ​ധ​ന കു​റ​യു​ന്ന​ത്​ അ​പ​ക​ട​ക​ര​മാ​ണ്. ഒ​രു​ല​ക്ഷ​ത്തി​ന​പ്പു​റ​ത്തേ​ക്ക്​ പ​രി​ശോ​ധ​ന കൂ​ട്ടേണ്ട സ​മ​യ​മാ​ണി​ത്. രോ​ഗ​വ്യാ​പ​നം എ​ത്ര​മാ​ത്ര​മെ​ന്ന്​ അ​പ്പോ​ള്‍ അ​റി​യാ​നാ​കു​മെ​ന്നും ഡോ​ക്​​ട​ര്‍​മാ​ര്‍ പ​റ​യു​ന്നു.

Related Articles

Back to top button