KeralaLatestThiruvananthapuram

ലൈഫ്: കോടതിവിധി സർക്കാരിന് തിരിച്ചടി: കെ.സുരേന്ദ്രൻ

“Manju”

ലൈഫ്: കോടതിവിധി സർക്കാരിന് തിരിച്ചടി: കെ.സുരേന്ദ്രൻ

എസ്. സേതുനാഥ്

തിരുവനന്തപുരം: ലൈഫ്മിഷൻ തട്ടിപ്പ് കേസ് സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലെ കോടതിവിധി സർക്കാരിന് തിരിച്ചടിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എഫ്.സി.ആർ.എ ലംഘനം സി.ബി.ഐ ആണ് അന്വേഷിക്കേണ്ടതെന്ന് വിധിയുടെ പതിനെട്ടാം പേജിൽ ക്യത്യമായി പറയുന്നുണ്ടെന്ന് അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. എഫ്.ഐ.ആർ റദ്ദാക്കാൻ കോടതി പറഞ്ഞിട്ടില്ല. അന്വേഷണം തുടരാനാണ് കോടതി നിർദ്ദേശം. ലൈഫ്മിഷൻ ഉദ്യോഗസ്ഥർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്ന് സി.ബി.ഐ പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയും ശിവശങ്കരനുമാണ് തട്ടിപ്പിന് പിന്നിൽ. ലൈഫിൽ വിജിലൻസ് അന്വേഷണത്തിന് പ്രസക്തിയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

————————-
13 ഒക്ടോബർ 2020
തിരുവനന്തപുരം
BJP Media Cell

Related Articles

Back to top button