IndiaKeralaLatestThiruvananthapuram

മോദി സര്‍ക്കാര്‍ പുറത്തിറക്കിയ ആരോഗ്യസേതു ആപ്പിനെ പ്രകീര്‍ത്തിച്ച്‌ ലോകാരോഗ്യസംഘടന

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യസേതു ആപ്പിനെ പ്രകീര്‍ത്തിച്ച്‌ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ).കൊറോണ വൈറസ് ക്ലസ്റ്ററുകള്‍ തിരിച്ചറിയാനും ആ പ്രദേശങ്ങളില്‍ പരിശോധന വര്‍ധിപ്പിക്കാനും അധികൃതരെ ആരോഗ്യസേതു ആപ്പ് സഹായിച്ചതായി ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനം ഗബ്രിയോസിസ് പറഞ്ഞു.

‘ഇന്ത്യയില്‍ ആരോഗ്യസേതു ആപ്ലിക്കേഷന്‍ 150 ദശലക്ഷം ഉപയോക്താക്കള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. ക്ലസ്റ്ററുകള്‍ രൂപപ്പെടാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ തിരിച്ചറിയാനും ലക്ഷ്യമിട്ട രീതിയില്‍ പരിശോധന വിപുലീകരിക്കാനും നഗര, പൊതുജനാരോഗ്യ വകുപ്പുകളെ ആപ്പ് സഹായിക്കുന്നു’- ടെഡ്രോസ് പറഞ്ഞു. രാജ്യവ്യാപക ലോക്ഡൗണിന്റെ ആദ്യഘട്ടത്തിലാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിലില്‍ ആപ്പ് പുറത്തിറക്കിയത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട കോവിഡ് ട്രാക്കിങ് ആപ്ലിക്കേഷനാണ് ആരോഗ്യസേതു.

Related Articles

Back to top button