IndiaKeralaLatestThiruvananthapuram

22 സ്വാശ്രയ എന്‍ജി. ​കോളേജുകളില്‍ പുതിയ കോ​ഴ്​​സു​ക​ള്‍​ക്ക്​ അ​ഫി​ലി​യേ​ഷ​ന്‍ ന​ല്‍​കാ​നു​ള്ള ഹൈ​കോ​ട​തി വി​ധി സു​പ്രീം​കോ​ട​തി സ്​​റ്റേ ചെ​യ്​​തു

“Manju”

സിന്ധുമോൾ. ആർ

തി​രു​വ​ന​ന്ത​പു​രം: സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല​ക്ക്​ കീ​ഴി​ല്‍ 22 സ്വാ​​ശ്ര​യ എ​ന്‍​ജി​നീ​യ​റിംഗ്​ കോ​ള​ജു​ക​ളി​ലെ 41 പു​തി​യ കോ​ഴ്​​സു​ക​ള്‍​ക്ക്​ അ​ഫി​ലി​യേ​ഷ​ന്‍ ന​ല്‍​കാ​നു​ള്ള ഹൈ​കോ​ട​തി വി​ധി സു​പ്രീം​കോ​ട​തി സ്​​റ്റേ ചെ​യ്​​തു. ഇ​തി​നെ തു​ട​ര്‍​ന്ന്​ ഈ കോ​ഴ്​​സു​ക​ളി​ല്‍ പ്ര​വേ​ശ​ന​ത്തി​നാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​മ​ര്‍​പ്പി​ച്ച ഓപ്​​ഷ​നു​ക​ള്‍ റ​ദ്ദ്​ ചെ​യ്യാ​ന്‍ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ര്‍ തീ​രു​മാ​നി​ച്ചു.

നി​ശ്​​ചി​ത എ​ണ്ണം കോ​ഴ്​​സു​ക​ള്‍​ക്ക്​ എ​ന്‍.​ബി.​എ അ​ക്ര​ഡി​റ്റേ​ഷ​ന്‍ ഇ​ല്ലാ​ത്ത കോ​ള​ജു​ക​ള്‍​ക്ക്​ പു​തി​യ കോ​ഴ്​​സു​ക​ള്‍ അ​നു​വ​ദി​​ക്കേ​ണ്ട​തി​ല്ലെ​ന്ന്​ സാ​ങ്കേതി​ക സ​ര്‍​വ​ക​ലാ​ശാ​ല തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല തീ​രു​മാ​ന​ത്തി​നെ​തി​രെ കോ​ള​ജു​ക​ള്‍ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചു. കോ​ട​തി നി​ര്‍​ദേ​ശ​പ്ര​കാ​രം കോ​ഴ്​​സു​ക​ള്‍​ക്ക്​ സ​ര്‍​വ​ക​ലാ​ശാ​ല താ​ല്‍​ക്കാ​ലി​ക അം​ഗീ​കാ​രം ന​ല്‍​കു​ക​യും പ്ര​വേ​ശ​ന​പ​രീ​ക്ഷ ക​മീ​ഷ​ണ​ര്‍ ഓ​പ്​​ഷ​ന്‍ ക്ഷ​ണി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു.

ഹൈ​കോ​ട​തി വി​ധി​ക്കെ​തി​രെ സ​ര്‍​വ​ക​ലാ​ശാ​ല സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും സ്​​റ്റേ സ​മ്പാ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തോ​ടെ ഈ ​കോ​ഴ്​​സു​ക​ളി​ലേ​ക്ക്​ വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​മ​ര്‍​പ്പി​ച്ച ഓപ്​​ഷ​നു​ക​ള്‍ റ​ദ്ദ്​ ചെ​യ്യാ​ന്‍ വൈ​സ്​​ചാ​ന്‍​സ​ല​ര്‍ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ര്‍​ക്ക്​ ക​ത്ത്​ ന​ല്‍​കി. തു​ട​ര്‍​ന്നാ​ണ്​ 22 കോ​ള​ജു​ക​ളി​ലെ 41 കോ​ഴ്​​സു​ക​ളി​ലേ​ക്കു​ള്ള ഓ​പ്​​ഷ​ന്‍ റ​ദ്ദാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ഈ കോ​ഴ്​​സു​ക​ളി​ലേ​ക്കു​ള്ള അ​ലോ​ട്ട്​​മെന്‍റ്​ സു​പ്രീം​കോ​ട​തി​വി​ധി​ക്ക്​ വി​ധേ​യ​മാ​യി​രി​ക്കു​മെ​ന്ന്​ ​പ്ര​വേ​ശ​ന​പ​രീ​ക്ഷ ക​മീ​ഷ​ണ​ര്‍ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. എ​ന്‍​ജി​നീ​യ​റി​ങ്​/ ഫാ​ര്‍​മ​സി കോ​ഴ്​​സു​ക​ളി​ല്‍​ ര​ണ്ടാം അ​ലോ​ട്ട്​​മെന്‍റി​നാ​യു​ള്ള ഒാ​പ്​​ഷ​ന്‍ സ​മ​ര്‍​പ്പ​ണം ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട്​ അ​വ​സാ​നി​ച്ചി​രു​ന്നു. അ​ലോ​ട്ട്​​മെ‍ന്റ്​ വെ​ള്ളി​യാ​ഴ്​​ച പ്ര​സി​ദ്ധീ​ക​രി​ക്കും.

Related Articles

Back to top button