KeralaLatest

കർശന നിബന്ധകളോടെ സ്കൂളുകളും കോളജുകളും നാളെ തുറക്കും

“Manju”

തിരുവനന്തപുരം:  സംസ്ഥാനത്തെ സ്കൂളുകളും കോളജുകളും നാളെ ഭാഗികമായി തുറക്കുന്നു. മാര്‍ച്ച് മാസത്തിന് ശേഷംആദ്യമായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിദ്യാര്‍ഥികളെത്തുന്നത്. കര്‍ശന കോവിഡ്മാനദണ്ഡങ്ങള്‍പാലിച്ചാവും പ്രവര്‍ത്തനം.

ഒന്‍പത് മാസത്തെ ഇടവേളക്ക് ശേഷമാണ് ക്ലാസ് മുറികളിലേക്ക് കുട്ടികളെത്തുന്നത്. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് പ്രാക്ടിക്കൽ ക്ലാസുകളും റിവിഷനും ആരംഭിക്കുക.

പരമാവധി ഒരുക്ളാസില്‍ 15 വിദ്യാര്‍ഥികളാവും ഉണ്ടാകുക. ഒരു ബെഞ്ചില്‍ ഒരാള്‍ക്ക് മാത്രംഇരിപ്പടം. രാവിലെയും ഉച്ചതിരിഞ്ഞും എന്നതരത്തിലോ ഒന്നിടവിട്ട ദിവസങ്ങളെന്ന രീതിയിലോ ഷിഫ്റ്റ് ക്രമീകരിക്കും. മാസ്ക്ക്, സാനിറ്റെസര്‍ എന്നിവ നിര്‍ബന്ധമാണ്. ക്ലാസിനുള്ളിലും പുറത്തും
അധ്യാപകരും വിദ്യാര്‍ഥികളും ശാരീരിക അകലം പാലിക്കും.

ഡിഗ്രി, പിജി അവസാന വര്‍ഷക്കാരാണ് കോളജുകളിലെത്തുക. കോവിഡ് സുരക്ഷ ക്യാമ്പലുകളിലും കര്‍ശനമാക്കും. മാര്‍ച്ച് അവസാനത്തിന് മുന്‍പ് പ്ളസ് 2, എസ്.എസ്.എല്‍സി പരീക്ഷകള്‍പൂര്‍ത്തിയാക്കും വിധം അക്കാദമിക്ക് കലണ്ടര്‍പിന്തുടരും.

Related Articles

Back to top button