KeralaLatestMalappuram

സമൂഹമാധ്യമം വഴി സഹായം ; കാളികാവിൽ നിർധന കുടുംബത്തിന് സ്നേഹഭവനം ഒരുങ്ങുന്നു

“Manju”

പി.വി.എസ്
മലപ്പുറം:കാളികാവിൽ നിരാലംബ കുടുംബത്തിന് അന്തിയുറങ്ങാന്‍ അഞ്ചച്ചവിടിയില്‍ സ്‌നേഹഭവനമൊരുങ്ങുന്നു. നിരാലംബയായ ബുശ്‌റയുടെയും അഞ്ചു മക്കളുടെയും ഭാവിയും വര്‍ത്തമാനവും ഇനി കാരുണ്യ കൂട്ടായ്മയുടെ കരങ്ങളില്‍ ഭദ്രം. അനേക വര്‍ഷങ്ങളായി അഞ്ചച്ചവിടിയിലെ വാടകക്കെട്ടിടത്തിലായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്. സുഷാന്ത് നിലമ്പൂരും നാട്ടുകാരും ചേര്‍ന്ന് സമൂഹമാധ്യമത്തില്‍ അഭ്യര്‍ത്ഥന നടത്തി. ഒരാഴ്ച കൊണ്ട് 40 ലക്ഷം രൂപയാണ് സ്വരൂപിച്ചത്. 25 ലക്ഷം രൂപ ബുശ്‌റയുടെ കുടുംബത്തിന് മാറ്റി വെച്ച്‌ ബാക്കി തുക മറ്റു മാറാരോഗികള്‍ക്കും നിരാലംബര്‍ക്കും കമ്മിറ്റി വീതിച്ചു നല്‍കി.

Related Articles

Back to top button