KeralaLatest

വി.​കെ.ജയരാജന്‍ പോറ്റിയെ ശബരിമല മേല്‍ശാന്തിയായി തിരഞ്ഞെടുത്തു

“Manju”

ശ്രീജ.എസ്

ശബരിമല-മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പില്‍ പി.കെ.ജയരാജന്‍ പോറ്റിയെ ശബരിമല മേല്‍ശാന്തിയായി തിരഞ്ഞെടുത്തു. നറുക്കെടുപ്പ് നടന്നത് ഉഷഃപൂജയ്‌ക്ക് ശേഷം രാവിലെ എട്ടോടെയാണ്. ജയരാജന്‍ പോറ്റിയെ മേല്‍ശാന്തിയായി തിരഞ്ഞെടുത്തത് അന്തിമ പട്ടികയില്‍ ഉണ്ടായിരുന്ന ഒന്‍പത് പേരില്‍ നിന്നാണ്.

മേല്‍ശാന്തി നവംബര്‍ 15 ന് സ്ഥാനം ഏറ്റെടുക്കും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു, അംഗങ്ങളായ അഡ്വ.എന്‍.വിജയകുമാര്‍, അഡ്വ.കെ.എസ്.രവി, ശബരിമല സ്പെഷ്യല്‍ കമ്മിഷണര്‍ മനോജ്, ദേവസ്വം കമ്മിഷണര്‍ ബി.എസ്.തിരുമേനി, ഹൈക്കോടതി നിരീക്ഷകന്‍ ജസ്റ്റിസ് കെ. പദ്മനാഭന്‍ നായര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു നറുക്കെടുപ്പ് നടന്നത്.

Related Articles

Back to top button