ശ്രീജ.എസ്
ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ പ്രവേശനപരീക്ഷയായ ‘നീറ്റി’ല്‍ കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ എസ് അയിഷയ്ക്കാണ് നീറ്റ് പരീക്ഷയില്‍ പന്ത്രണ്ടാം റാങ്ക്. മൂന്ന് വര്‍ഷം നീണ്ട കഠിനാധ്വാനം ഫലം കണ്ടതിന്റെ സന്തോഷത്തിലാണ് എസ് അയിഷ . കൊയിലാണ്ടി കൊല്ലം ഷാജിയില്‍ എ പി അബ്ദുള്‍ റസാക്കിന്റെയും ഷെമീമയുടെയും മകളാണ്. 710 മാര്‍ക്ക് നേടി അഖിലേന്ത്യാ തലത്തില്‍ പന്ത്രണ്ടാം റാങ്ക് നേടിയ അയിഷ കേരളത്തില്‍ ഒന്നാമതാണ്. ഒബിസി വിഭാഗത്തില്‍ രണ്ടാം റാങ്കും.
അഖിലേന്ത്യാ തലത്തില്‍ ആദ്യ 50 റാങ്കില്‍ അയിഷയ്ക്ക് പുറമേ കേരളത്തില്‍ നിന്ന് മൂന്നുപേര്‍കൂടിയുണ്ട്. ലുലു എ റാങ്ക് (22), സനിഷ് അഹമ്മദ് (25), ഫിലെമോന് കുര്യാക്കോസ് എന്നിവര്‍. കേരളത്തില്‍ നിന്ന് ആകെ പരീക്ഷയെഴുതിയ 92,911 ല്‍ 59,404 പേര് റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടു. കോവിഡ് വ്യാപനം രൂക്ഷമായിരുന്നിട്ടും 14.37 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്.