IndiaLatest

നാവികസേനയുടെ ആദ്യ വനിതാ പൈലറ്റുമാര്‍ പരിശീലനം പൂര്‍ത്തിയാക്കി

“Manju”

ശ്രീജ.എസ്

കൊച്ചി: ഇന്ത്യന്‍ നാവികസേനയുടെ ആദ്യ വനിതാ പൈലറ്റുമാര്‍ വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കി. ബിഹാറില്‍ നിന്നുള്ള ശിവാംഗി, ഉത്തര്‍പ്രദേശ് സ്വദേശി ശുഭാംഗി സ്വരൂപ്, ഡല്‍ഹിയില്‍ നിന്നുള്ള ദിവ്യ ശര്‍മ എന്നിവരാണ് നേവിയുടെ ഡോര്‍ണിയര്‍ വിമാനത്തിലെ പരിശീലനം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

ആറു പൈലറ്റുമാരുടെ ബാച്ചാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. കൊച്ചി ദക്ഷിണ നാവികസേനാ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ റിയര്‍ അഡ്‌മിറല്‍ ആന്റണി ജോര്‍ജ് പൈലറ്റുമാര്‍ക്ക് പുരസ്‌കാരം നല്‍കി. കഴിഞ്ഞ ഡിസംബറില്‍ തന്നെ മൂന്നുപേരും പൈലറ്റുമാരായി യോഗ്യത നേടിയിരുന്നുവെങ്കിലും ഡോര്‍ണിയര്‍ ഓപ്പറേഷണല്‍ ഫ്ളൈയിങ് ട്രെയിനിങ് കോഴ്സ് കൂടി പൂര്‍ത്തിയാക്കിയാലേ സ്വന്തമായി വിമാനം പറത്താനാകൂ. ഡോഫ്റ്റ് കോഴ്സ് ആണ് ഇവര്‍ ഇപ്പോള്‍ പൂര്‍ത്തിയാക്കിയത്.

Related Articles

Back to top button