InternationalLatest

വ​നി​താ ക്രി​ക്ക​റ്റ് താ​രം മ​ന്‍​സി ജോ​ഷി​ക്ക് കോ​വി​ഡ്

“Manju”

ശ്രീജ.എസ്

മും​ബൈ: ഇ​ന്ത്യ​ന്‍ വ​നി​താ ക്രി​ക്ക​റ്റ് താ​രം മ​ന്‍​സി ജോ​ഷി​ക്ക് കോ​വി​ഡ് രോഗം സ്ഥി​രീ​ക​രി​ച്ചു. ഇതേ തുടര്‍ന്ന് താ​ര​ത്തി​ന് വി​മ​ന്‍​സ് ട്വ​ന്‍റി-20 ച​ല​ഞ്ച് ടൂ​ര്‍​ണ​മെ​ന്‍റ് ന​ഷ്ട​മാ​കും. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നാ​ല്‍ മും​ബൈ​യി​ലെ ക്യാ​മ്പിലേ​ക്ക് താ​രം എ​ത്തി​യി​ല്ല.

ഇ​ന്ത്യ​ന്‍ മു​ന്‍ നാ​യ​ക​ന്‍ മി​ഥാ​ലി രാ​ജ് ന​യി​ക്കു​ന്ന വെ​ലോ​സി​റ്റി ടീ​മി​ല്‍ അം​ഗ​മാ​ണ് മ​ന്‍​സി. മ​ന്‍​സി​ക്ക് പ​ക​രം പേ​സ​ര്‍ മേ​ഘ​ന സിം​ഗി​നെ വെ​ലോ​സി​റ്റി ടീ​മി​ലെ​ടു​ത്തു. ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​നാ​ല്‍ യു​എ​ഇ​യാ​ണ് ഇ​ത്ത​വ​ണ വി​മ​ന്‍​സ് ട്വ​ന്‍റി-20 ച​ല​ഞ്ചി​ന് വേ​ദി​യാ​കു​ന്ന​ത്. യു​എ​ഇ​യി​ലേ​ക്ക് പോ​കു​ന്ന​തി​ന് മു​ന്‍​പ് വ​നി​താ താ​ര​ങ്ങ​ള്‍ മും​ബൈ​യി​ല്‍ ഒ​ന്‍​പ​ത് ദി​വ​സ​ത്തെ ക്വാ​റ​ന്‍ന്റൈന്‍ കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​ക്കി കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കും വി​ധേ​യ​രാ​ക​ണ​മെ​ന്നാ​ണ് നിയമം.

Related Articles

Back to top button