IndiaKeralaLatestThiruvananthapuram

‘ഇന്ത്യൻ സൈന്യം യുദ്ധത്തിന് തയാർ’; ചൈനയ്ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

“Manju”

ന്യൂഡൽഹി: ഇന്ത്യൻ സൈന്യം ഏത് സമയത്തും യുദ്ധത്തിന് തയാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി  അമിത് ഷാ. കിഴക്കൻ ലഡാക്കിലെ സംഘർഷങ്ങൾക്കിടെ യുദ്ധത്തിന് തയാറാകണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് ചൈനീസ് സൈന്യത്തോട് ഏതാനും ദിവസങ്ങൾക്ക് മുൻപ് ആവശ്യപ്പെട്ടതിനു പിന്നാലെ ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായ ആദ്യപ്രതികരണമാണിത്. ഇന്ത്യയുടേതായ “ഒരിഞ്ച്” സ്ഥലം പോലും ചൈനയ്ക്ക് വിട്ടുകൊടുക്കില്ലെന്നും പ്രത്യേക അഭിമുഖത്തിൽ അമിത് ഷാ വ്യക്തമാക്കി.

എല്ലാ രാജ്യങ്ങളും ഒരു യുദ്ധത്തിന് എപ്പോഴും  തയ്യാറാണ്. സൈന്യങ്ങളെ പരിപാലിക്കുന്നതു തന്നെ ഏത് തരത്തിലുള്ള ആക്രമണത്തോടും പ്രതികരിക്കാണ്. ആരുടെയെങ്കിലും പ്രത്യേക അഭിപ്രായങ്ങളെ പരാമർശിച്ചല്ല ഞാൻ ഇത് പറയുന്നത്. പക്ഷേ ഒരു യുദ്ധത്തിന് ഇന്ത്യൻ സേന എപ്പോഴും തയാറാണ്” അമിത് ഷാ പറഞ്ഞു.

Related Articles

Back to top button