IndiaKeralaLatestThiruvananthapuram

റവ.ഡോ. ജോസഫ് മാർത്തോമ്മാ മെത്രോപ്പോലീത്തയുടെ വിയോഗത്തില്‍ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അനുശോചനം അറിയിച്ചു.

“Manju”

തിരുവനന്തപുരം: മലങ്കര മാർത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷൻ അഭിവന്ദ്യ റവ.ഡോ. ജോസഫ് മാർത്തോമ്മാ മെത്രോപ്പോലീത്തയുടെ വിയോഗത്തില്‍ ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അനുശോചിച്ചു. വ്യക്തിപരമായി തനിയ്ക്ക് ഏറെ പ്രിയപ്പെട്ടയാളായിരുന്നു തിരുമേനി, അമേരിക്കയില്‍ ഉള്‍പ്പെടെ എത്രയോ വേദികളില്‍ ഒരുമിച്ച് പങ്കെടുത്തു., . ആ ഗൌരവത്തിനുള്ളിലെ നിറഞ്ഞ സ്നേഹം അനുഭവിക്കുവാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നതായി സ്വാമി അനുസ്മരിച്ചുവിശ്വാസി സമൂഹത്തിന് അദ്ദേഹത്തിന്റെ വിയോഗം വളരെ വലിയ നഷ്ടമാണ്. ദൈവീക സേവാ പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച് സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സാമൂഹീക പരിവര്‍ത്തനത്തിനും സാധാരണക്കാരുടെ ഉന്നമനത്തിനും ആവശ്യമായ നിരവധി കര്‍മ്മമേഖലകള്‍ക്ക് തുടക്കം കുറിക്കുകയും നേതൃത്വം നല്‍കുകയും ചെയ്ത തിരുമേനി എന്നും ജനമനസ്സുകളില്‍ ചിരഞ്ജീവിയായിരിക്കുമെന്നും സ്വാമി പറഞ്ഞു.

 

Related Articles

Back to top button