KeralaLatest

പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫസര്‍ എം കെ പ്രസാദ് അന്തരിച്ചു

“Manju”

കോഴിക്കോട്: പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫസര്‍ എം കെ പ്രസാദ് അന്തരിച്ചു. 90 വയസായിരുന്നു. കൊവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്നു.ശാസ്ത്ര സാഹിത്യ പരിഷത്ത് നേതാവായിരുന്ന എം കെ പ്രസാദ്, പാലക്കാട് ജില്ലയിലെ മുണ്ടൂരില്‍ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഐ ആര്‍ ടി സി (Integrated Rural technology Center) യുടെ നിര്‍മ്മാണത്തില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

സസ്യശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം 30 വര്‍ഷത്തോളം വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്രോ വിസിയായും മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അറിയപ്പെടുന്ന പരിസ്ഥിതി പ്രഭാഷകനായിരുന്നു എം കെ പ്രസാദ്. അദ്ദേഹം സേവ് സൈലന്റ് വാലി ക്യാംപയിന് നേതൃത്വം നല്‍കിയിരുന്നു.

Related Articles

Back to top button