IndiaLatest

പള്ളിക്കരണൈ തടാകത്തിലെ വെള്ളത്തിന് പിങ്ക് നിറം

“Manju”
ചെന്നൈ: പലതരം മാലിന്യം തള്ളുന്നത് കാരണം പള്ളിക്കരണൈ ചതുപ്പു നിലത്തിലെ തടാകത്തിലെ വെള്ളത്തിന് പിങ്ക് നിറം വന്നതായി പരിസരവാസികള്‍. പള്ളിക്കരൈണ 690 ഹെക്ടറില്‍ വ്യാപിച്ചു കിടക്കുന്ന പള്ളിക്കരണൈ ചതുപ്പുനിലത്തിലെ തടാകങ്ങളില്‍ ആശുപത്രി മാലിന്യം, ഗാര്‍ഹിക മാലിന്യം തുടങ്ങിയവ രാത്രികാലങ്ങളിലാണ് തള്ളുന്നതെന്നും സമീപവാസികള്‍ പറഞ്ഞു.
ചെന്നൈ കോര്‍പ്പറേഷന്‍ മാലിന്യം തള്ളാനായി നീക്കി വെച്ചിരിക്കുന്ന പെരുങ്കുടിയിലെ 1000 ഏക്കര്‍ സ്ഥലവും പള്ളിക്കരണൈ തടാകത്തിന് സമീപമാണ്. പെരുങ്കുടി ഭാഗത്തുനിന്നുള്ള മലിനജലവും പള്ളിക്കരണൈ ചതുപ്പു നിലത്തിലെ വെള്ളത്തിലേക്ക് ഒഴുകി എത്തുന്നുണ്ട്. പള്ളിക്കരണൈക്ക് സമീപത്തുള്ള പ്രദേശങ്ങളില്‍ ജലക്ഷാമമുണ്ടാകാതിരിക്കാനുള്ള കാരണം പള്ളിക്കരണൈയിലെ ചതുപ്പുനിലത്തില്‍ എപ്പോഴും കെട്ടി നില്‍ക്കുന്ന വെള്ളമാണ്.

   ആ പ്രദേശങ്ങളിലെ ആയിരിക്കണക്കിന് വീടുകളുടെ ജലസ്രോതസ്സാണ് ചതുപ്പുനിലം. സമീപ പ്രദേശങ്ങളില്‍ ഭൂഗര്‍ഭജലനിരപ്പ് ഉയര്‍ന്നതോതില്‍ നിലനിര്‍ത്താന്‍ പള്ളിക്കരണൈ ചതുപ്പു നിലത്തിലെ വെള്ളം സഹായകരമാകുന്നുണ്ട്. അതേ സമയം ചതുപ്പുനിലത്തില്‍ മാലിന്യം തള്ളുന്നവരെ പോലീസിന്റെ സഹായത്താടെ പിടികൂടുമെന്നും വെള്ളം ശുദ്ധീകരിക്കാന്‍ നടപടിയെടുക്കുമെന്നും കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു. ജലവിഭവ വകുപ്പും ഇക്കാര്യത്തില്‍ ഇടപെടുമെന്നും അധികൃതര്‍ പറഞ്ഞു. മാലിന്യംതള്ളുന്നത് നിര്‍ത്തിയില്ലെങ്കില്‍ ഭൂഗര്‍ഭജലത്തിലും അവ കലരുമെന്ന് മദ്രാസ് ഐ.ഐ.ടി.യിലെ പ്രൊഫസര്‍മാര്‍ നടത്തിയ പരിശോധനാറിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

 

Related Articles

Back to top button