India

നിയന്ത്രണ രേഖയിൽ സെൻസറുകളും ക്യാമറകളും; സുരക്ഷ ശക്തമാക്കി സൈന്യം

“Manju”

ന്യൂഡൽഹി : അതിർത്തിയിൽ ചൈനീസ് അധിനിവേശം തടയാൻ ശക്തമായ നീക്കം നടത്തി ഇന്ത്യൻ സൈന്യം. യഥാർത്ഥ നിയന്ത്രണ രേഖയിൽ സെൻസറുകളും സർവലൻസ് ക്യാമറകളും ഘടിപ്പിച്ചു. സാറ്റ്‌ലൈറ്റ്, ഡ്രോൺ എന്നിവയുടെ സഹായത്തോടെയാണ് സുരക്ഷാ സേന ക്യാമറകൾ ഘടിപ്പിച്ചത്. കിഴക്കൻ ലഡാക്ക് മുതൽ അരുണാചൽ പ്രദേശ് വരെയുള്ള യഥാർത്ഥ നിയന്ത്രണ രേഖയിൽ സംവിധാനം ഏർപ്പെടുത്തിയതായും സൈനിക വൃത്തങ്ങൾ അറിയിച്ചു.

റിമോട്ട് കൺട്രോൾ സംവിധാനവും ഹൈ റെസലൂഷനുമുള്ള ക്യാമറകളുമാണ് ശത്രുക്കളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ സജ്ജീകരിച്ചിട്ടുള്ളത്. ഇതിലൂടെ വളരെ ദൂരത്തിൽ നടത്തുന്ന പ്രവൃത്തികൾ വരെ സുരക്ഷാ സേനയ്‌ക്ക് നിരീക്ഷിക്കാൻ സാധിക്കും. തുടർന്നും ചൈന ആക്രമണം നടത്താനുള്ള സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് സൈന്യം സുരക്ഷ ശക്തമാക്കിയത്.

കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ചൈന അതിക്രമിച്ച് കയറി ആക്രമണം നടത്തിയതിന് പിന്നാലെയാണ് പ്രതിരോധ സേന അതിർത്തിയിൽ കൂടുതൽ സുരക്ഷ ഉറപ്പുവരുത്താൻ ആരംഭിച്ചത്. ഇന്ത്യൻ പ്രദേശത്തേയ്‌ക്ക് അതിക്രമിച്ച് കയറിയാണ് ചൈന ആക്രമണം നടത്തിയത്. തുടർന്ന് ഇന്ത്യൻ സൈന്യം കൂടുതൽ ട്രൂപ്പുകളെ അതിർത്തിയിൽ വിന്യസിച്ചു. 11 തവണ സമാധാന ചർച്ച നടന്ന ശേഷമാണ് ഇരു സൈന്യങ്ങളും പിൻവാങ്ങാൻ ധാരണയായത്.

എന്നാൽ ഇപ്പോൾ 12 ാമത് ചർച്ചകൾക്ക് വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ പുരോഗമിക്കുകയാണ് എന്നാണ് വിവരം. ഗോഗ്ര ഹൈറ്റ്‌സിലും ഹോട്ട് സ്പ്രിംഗ്‌സിലുമുള്ള പ്രശ്‌നങ്ങൾ സംബന്ധിച്ചാകും ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക ചർച്ച നടക്കുക.

Related Articles

Back to top button