KeralaLatest

സുഭിക്ഷ കേരളം പദ്ധതികളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി

“Manju”

ശ്രീജ.എസ്

തൃശൂര്‍: കൃഷി, തദ്ദേശം, സഹകരണം എന്നീ വകുപ്പുകള്‍ ഒത്തു പിടിച്ചാല്‍ കാര്‍ഷിക രംഗത്ത് സംസ്ഥാനത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്തിക്കാട് തരിശുരഹിത ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ ഓണ്‍ലൈനായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പച്ചക്കറി ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യമെന്നും സുഭിക്ഷ കേരളം പദ്ധതി നാട് ഏറ്റെടുത്തെന്നും അദ്ദേഹം പറഞ്ഞു.

കൃഷിയിലൂടെ കുടുംബാംഗങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികള്‍ നടപ്പിലാക്കുയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. മിനി ഫാം രൂപപ്പെടുത്തുന്നതിനാവശ്യമായ സാമ്പത്തിക സഹായം നബാഡില്‍ നിന്ന് ഉറപ്പാക്കും. ഇതിലൂടെ കന്നുകാലി, മത്സ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും പിണറായി വിജയന്‍ പറഞ്ഞു.

Related Articles

Back to top button