IndiaLatest

വി എസ് അച്യുതാനന്ദന് ഇന്ന് 97ാം പിറന്നാള്‍

“Manju”

ശ്രീജ.എസ്

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ അതിഥികളെയും ഉറ്റവരെയും ഒഴിവാക്കി ആഘോഷങ്ങളില്ലാത്ത പിറന്നാള്‍ ദിനമാണ് വി എസിന് ഇന്ന്. എട്ട് പതിറ്റാണ്ട് നീണ്ട പോരാട്ടവഴികളില്‍ നിന്നും വിശ്രമത്തിലേക്ക് മാറിയ വര്‍ഷമാണ് കടന്നുപോയത്. കേരളത്തിലെ പ്രമുഖ ഇടതുപക്ഷ രാഷ്ടീയ നേതാവും, ഇന്ത്യന്‍ സ്വാതന്ത്രസമര പോരാളിയും ആണ് വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍’ അഥവാ വി.എസ്. അച്യുതാനന്ദന്‍. (ജനനം – 1923 ഒക്ടോബര്‍ 20, പുന്നപ്ര, ആലപ്പുഴ ജില്ല). ഇദ്ദേഹം കേരളത്തിലെ ഇരുപതാമത്തെ മുഖ്യമന്ത്രിയായിരുന്നു. നിലവില്‍ സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗമായ ഇദ്ദേഹം കേരളത്തിലെ ജീവിച്ചിരിക്കുന്ന ഏറ്റവും ജനസമ്മതിയുള്ള നേതാവായി വിലയിരുത്തപ്പെടുന്നു.

മാധ്യമ പ്രവര്‍ത്തകനായ പി കെ പ്രകാശ് എഴുതിയ സമരം തന്നെ ജീവിതം’ ആണ് വി എസ് അച്യുതാനന്ദന്റെ ആത്മകഥ. 2005 ലെ മാധ്യമം വാര്‍ഷിക പതിപ്പിലാണ് അച്യുതാനന്ദന്റെ ആത്മകഥ പ്രസിദ്ധീകരിച്ചത്. 2006-ലെ പൊതു തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷമുന്നണിയെ അധികാരത്തിലെത്തിക്കുന്നതില്‍, പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള അച്യുതാനന്ദന്റെ 5 വര്‍ഷക്കാലത്തെ തിളക്കമാര്‍ന്ന പ്രവര്‍ത്തനം പ്രയോജനപ്പെട്ടിട്ടുണ്ട്.

1980-92 കാലഘട്ടത്തില്‍ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറിയായിരുന്നു അദ്ദേഹം. 1967, 1970, 1991, 2001, 2006, 2011, 2016 വര്‍ഷങ്ങളില്‍ സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1992 മുതല്‍ 1996 വരെയും 2001 മുതല്‍ 2006 വരെയും സഭയില്‍ പ്രതിപക്ഷനേതാവായിരുന്നു. 2001-ലും 2006-ലും പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. 2006 മെയ്‌ 18 ന്‌ കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത്‌ അധികാരമേറ്റു.

വിഎസിന്‍റെ തകര്‍പ്പന്‍ പ്രസംഗങ്ങള്‍ മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞോടുന്നതാണ് അണികള്‍ക്കും ആരാധകര്‍ക്കും ഇന്നും ആവേശമാണ് . 2001ല്‍ പ്രതിപക്ഷ നേതാവായത് മുതലാണ് വിഎസിന്‍റെ പിറന്നാളും പൊതുകാര്യമാകുന്നത്. കഴിഞ്ഞ 19 വര്‍ഷമായി തുടരുന്ന പിറന്നാള്‍ കാഴ്ച്ചകളൊന്നും ഇത്തവണയില്ല. വിഎസിന്‍റെ പിറന്നാള്‍ വീട്ടിലെ കേക്കുമുറിക്കലില്‍ ചുരുക്കാനാണ് കുടുംബത്തിന്റെ തീരുമാനം.

Related Articles

Back to top button