IndiaLatest

കശ്മീരിലെ ടെലികോം നിയന്ത്രണം അട്ടിമറിക്കാന്‍ പാക്കിസ്ഥാന്റെ ശ്രമം

“Manju”

ശ്രീജ.എസ്

ശ്രീനഗര്‍: കാശ്മീര്‍ താഴ്വരയില്‍ ഇന്ത്യന്‍ സുരക്ഷാസേന നടത്തുന്ന തീവ്രവാദ വിരുദ്ധ നടപടികള്‍ അട്ടിമറിക്കാന്‍ പാകിസ്ഥാന്‍ നീക്കമാരംഭിച്ചതായി റിപ്പോര്‍ട്ട്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സഹായമാകുന്ന തരത്തില്‍ നിയന്ത്രണരേഖയ്ക്ക് സമീപത്തായി മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാന്‍ പാക് സര്‍ക്കാര്‍ ശ്രമം ആരംഭിച്ചതായി റിപ്പോര്‍ട്ട്.

നിയന്ത്രണരേഖയ്ക്ക് തൊട്ടടുത്ത് നിരവധി പുതിയ ടവറുകള്‍ സ്ഥാപിച്ചും നിലവിലുള്ള ടവറുകളുടെ ശേഷി വര്‍ധിപ്പിച്ചും കശ്മീരില്‍ മൊബൈല്‍ സേവനം ലഭ്യമാക്കാനുള്ള പദ്ധതിയാണ് പാക് സര്‍ക്കാര്‍ തയ്യാറാക്കുന്നത്. കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ താഴ്‌വരയിലെ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് പാക് നീക്കം. ഇതോടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും സമൂഹമാധ്യമങ്ങള്‍ വഴി താഴ്‌വരയിലെ ജനങ്ങളെ സ്വാധീനിക്കാനും കഴിയും. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കൂടുതലായി നടക്കുന്ന ബരാമുള്ള, സോപോര്‍, കുപ്‌വാര, ശ്രീനഗര്‍ എന്നിവിടങ്ങളിലെല്ലാം മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇന്ത്യന്‍ സൈന്യത്തിന്റെ നിയന്ത്രണങ്ങള്‍ തിരിച്ചറിയാന്‍ കഴിയുമെന്നതുമാണ് മറ്റൊരു പ്രധാന ലക്ഷ്യം.

ഇന്ത്യന്‍ അധികൃതര്‍ക്ക് നിയന്ത്രിക്കാനോ തടസപ്പെടുത്താനോ കഴിയാത്ത തരത്തിലുള്ള ടെലികോം സേവനങ്ങള്‍ താഴ്‌വരയിലും പ്രദേശങ്ങളിലും ലഭ്യമാക്കാനാണ് അവരുടെ പാക് സര്‍ക്കാര്‍ ശ്രമം നടത്തുന്നത്.ഇതോടെ ഭീകരര്‍ക്ക് താഴ്‌വരയില്‍ സൗകര്യമൊരുക്കാന്‍ കഴിയും. രാജ്യാന്തര അതിര്‍ത്തിക്ക് സമീപമുള്ള 38 സ്ഥലങ്ങളില്‍ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിനായി പാകിസ്ഥാന്‍ സ്‌പെഷ്യല്‍ കമ്മ്യൂണിക്കേഷന്‍സ് ഓര്‍ഗനൈസേഷന്‍ (എസ്‌സിഒ) കണ്ടെത്തിക്കഴിഞ്ഞുവെന്നാണ് സുരക്ഷാ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം.

Related Articles

Back to top button