KeralaLatest

ചിരഞ്ജീവിക്ക് വിട;ഹൃദയം പൊട്ടി മേഘ്‌ന -വിഡിയോ

“Manju”

 

കന്നഡ നടനും നടി മേഘ്‌ന രാജിന്റെ ഭര്‍ത്താവുമായ ചിരഞ്ജീവി സര്‍ജയ്ക്ക് കണ്ണീരോടെ വിട നൽകി കന്നട സിനിമാലോകം. കണ്ണീരോടെ മൃതദേഹത്തെ കെട്ടിപ്പിടിച്ച മേഘ്‌ന കരഞ്ഞപ്പോൾ ഒപ്പം നിന്നവർക്കും സങ്കടം അടക്കാനായില്ല. നാലുമാസം ഗർഭിണിയാണ് മേഘ്ന. കുടുംബത്തിലെ പുതിയ അതിഥിയെ വരവേൽക്കാൻ ഒരുങ്ങുമ്പോഴാണ് സർജയുടെ മരണം.

ഹൃദയാഘാതത്തെ തുടർന്നാണ് അപ്രതീക്ഷിത വിയോഗം. നെഞ്ചു വേദന, ശ്വാസതടസ്സം എന്നിവയെ തുടർന്ന് ബോധരഹിതനായ താരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്രവസാംപിൾ കോവിഡ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സഹോദരൻ ധ്രുവ സർജയും നടനാണ്. പഴയകാല കന്നഡ നടൻ ശക്തിപ്രസാദിന്റെ കൊച്ചുമകനാണ്.

10 കൊല്ലത്തെ സൗഹൃദത്തിനു ശേഷം 2018മേയിലായിരുന്നു മേഘ്നയുമായുള്ള വിവാഹം. ‘ആട്ടഗരെ’ എന്ന കന്നഡ സിനിമയിൽ ഇരുവരും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ബ്യൂട്ടിഫുൾ, മെമ്മറീസ്, റെഡ് വൈൻ എന്നിവയാണ് മേഘ്നയുടെ മലയാളത്തിലെ ശ്രദ്ധേയ ചിത്രങ്ങൾ.
അമ്മാവൻ കൂടിയായ നടൻ അർജുൻ സർജയുടെ ചിത്രങ്ങളിൽ സഹ സംവിധായകനായി സിനിമാ രംഗത്തെത്തിയ ചിരഞ്ജീവി 22 ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സീസർ, സിംഗ, അമ്മ ഐ ലവ് യു, കാക്കി, ആദ്യ, ശിവാർജുന തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ടു. ‘രാജമാർത്താണ്ടം’ എന്ന സിനിമ പുറത്തുവരാനുണ്ട്. 3 ചിത്രങ്ങൾ ലോക്ഡൗണിനെ തുടർന്ന് മുടങ്ങി.

Related Articles

Back to top button