Kozhikode

അഞ്ചു വയസുകാരന് ദാരുണാന്ത്യം

“Manju”

കോഴിക്കോട്: നാദാപുരത്ത് ടിപ്പർ ലോറി ഇടിച്ച് അഞ്ചു വയസുകാരൻ മരിച്ചു. വാരിക്കോളിയിൽ ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. മലോക്കണ്ടി റഫീക്കിന്റെ മകൻ ഷിഹാബാണ് മരിച്ചത്.

വീടിന് സമീപത്ത് സൈക്കിളിൽ കളിച്ചു കൊണ്ടിരുക്കുന്നതിനിടെയായിരുന്നു അപകടം. പാഞ്ഞെത്തിയ ടിപ്പർ ലോറി കുട്ടിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നടപടികൾ പൂർത്തിയായ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ടിപ്പർ ലോറി ഡ്രൈവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Related Articles

Back to top button