ശ്രീജ.എസ്
ന്യൂഡല്‍ഹി: രാജ്യത്ത് എംആര്‍എന്‍എ വാക്സിന് മനുഷ്യരില്‍ പരീക്ഷിക്കാന്‍ അനുമതി.പുനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെന്നോവ കമ്പനിയാണ് വാക്സിന് വികസിപ്പിച്ചത്. യുഎസ് കമ്പനിയായ എച്ച്ഡിടി ബയോടെക്ക് കോര്‍പറേഷനുമായി സഹകരിച്ചാണ് വാക്സിന് വികസിപ്പിച്ചത്.
പുതിയ സാങ്കേതിക വിദ്യയായ എംആര്‍എന്‍എ ഉപയോഗിച്ചുള്ള വാക്സിനാണിത്. സാധാരണ വാക്സിനുകളില്‍നിന്ന് വ്യത്യസ്തമാണ് എംആര്‍എന്‍എ വാക്സിന്. ശരീരത്തില്‍ പ്രവര്‍ത്തിക്കുന്ന രീതിയിലാണ് വ്യത്യാസം.പ്രതിരോധശേഷിയുണ്ടാക്കാന്‍ സാധാരണ പല വാക്സീനുകളിലും ചെയ്യുന്നത് നിര്‍ജീവമായ അല്ലെങ്കില്‍ ശക്തികുറഞ്ഞ വൈറസുകളെ നമ്മുടെ ശരീരത്തിലേക്കു കടത്തിവിടുകയാണ്. എന്നാല്‍ എംആര്‍എന്‍എ വാക്സീനുകള്‍ പ്രവര്‍ത്തിക്കുന്നത് അങ്ങനെയല്ല. പ്രതിരോധശേഷി വര്‍ധിപ്പിക്കാനായി പ്രോട്ടീന്‍ ഉണ്ടാക്കുന്നതെങ്ങനെയെന്നു നമ്മുടെ സ്വന്തം കോശങ്ങളെ പഠിപ്പിക്കുകയാണ് അവ ചെയ്യുന്നത്.