IndiaKeralaLatest

ബി.ജെ.പി.യ്ക്ക് വോട്ടുചെയ്യാത്തവര്‍ക്ക് കോവിഡ് പ്രതിരോധ മരുന്ന് ലഭിക്കില്ലേ? വിവാദമായി പ്രകടനപത്രികയിലെ വാഗ്ദാനം.

“Manju”

ന്യൂഡൽഹി : ബീഹാറിൽ എല്ലാവർക്കും സൗജന്യ കൊവിഡ് വാക്സിൻ വിതരണം ചെയ്യുമെന്ന ബി.ജെ.പി യുടെ വാഗ്ദാനം വിവാദത്തില്‍. കൊവിഡ് വാക്സിന്റെ പേരിൽ ബി.ജെ.പി. തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെന്നാണ് ആരോപണം. അധികം വൈകാതെ തന്നെ ഒരു കൊവിഡ് വാക്സിന്റെ വൻതോതിലുള്ള ഉത്പാദനം ആരംഭിക്കും. ബീഹാറിലെ എല്ലാവർക്കും സൗജന്യ കൊവിഡ് വാക്സിൻ ലഭ്യമാകും.ഇതാണ് ഞങ്ങളുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ ആദ്യ വാഗ്ദാനം.

കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ ബീഹാർ തിരഞ്ഞെടുപ്പിനായുള്ള ബി.ജി.പി.യുടെ പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ടു പറഞ്ഞു.

Related Articles

Back to top button