Kerala

കുമ്മനം രാജശേഖരന് എതിരെ ഒരു പരാതിയും കൊടുത്തിട്ടില്ല ; ഹരികൃഷ്ണന്‍ നമ്പൂതിരി

“Manju”

ശ്രീജ.എസ്

പത്തനംതിട്ട: കുമ്മനം രാജശേഖരന് എതിരെ താന്‍ ഒരു പരാതിയും കൊടുത്തിട്ടില്ല, തന്റെ പരാതിയില്‍ കുമ്മനത്തിന്റെ പേര് ഇല്ല എന്നും പരാതിക്കാരന്‍ ഹരികൃഷ്ണന്‍ നമ്പൂതിരിയുടെ പ്രതികരണം. കുമ്മനം പണം വാങ്ങിയതായുള്ള വാര്‍ത്തകള്‍ പലരും പ്രചരിപ്പിക്കുന്നതിനിടെയാണ് പരാതിക്കാരന്റെ പ്രതികരണം.

കുമ്മനം പണം വാങ്ങിയെന്നോ, പണം ചോദിച്ചു എന്നോ താന്‍ പറഞ്ഞിട്ടില്ല എന്നു പരാതിക്കാരന്‍ ഹരികൃഷ്ണന്‍ നമ്പൂതിരി. മറ്റാരെങ്കിലും പരാതിയില്‍ കുമ്മനത്തിന്‍റെ പേര് എഴുതി ചേര്‍ത്തതാണോ എന്നും അന്വേഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഇല്ലാത്ത ഒരു പരാതിയുടെ പേരില്‍ കേസെടുത്തത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നീചമായ രാഷ്ട്രീയ പകപോക്കല്‍ ആണെന്നാണ് പരാതിക്കാരന്‍ ആയ ഹരികൃഷ്ണന്‍ നമ്പൂതിരി പറയുന്നത്.

Related Articles

Back to top button