KeralaLatestThiruvananthapuram

സർക്കാർ ജോലിയിൽ മുന്നോക്ക വിഭാഗങ്ങൾക്ക് സാമ്പത്തിക സംവരണം: ഗസറ്റ് വിജ്ഞാപനമിറങ്ങി

“Manju”

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ നി​യ​മ​ന​ങ്ങ​ളി​ൽ മു​ന്നോക്ക സ​മു​ദാ​യ​ത്തി​ൽ സാ​മ്പ​ത്തി​ക​മാ​യി പി​ന്നോക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്ക് സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള ഗ​സ​റ്റ് വി​ജ്ഞാ​പ​ന​മി​റ​ങ്ങി. സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന മു​ന്നോക്ക​കാ​ർ​ക്ക് സ​ർ​ക്കാ​ർ ജോ​ലി​ക​ളി​ൽ പ​ത്തു​ശ​ത​മാ​നം സം​വ​ര​ണ​മേ​ർ​പ്പെ​ടു​ത്തി​യാ​ണ് വി​ജ്ഞാ​പ​നം. വി​ജ്ഞാ​പ​ന​മി​റ​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​നി​മു​ത​ലു​ള്ള എ​ല്ലാ പി​എ​സ്‍​സി നി​യ​മ​ന​ങ്ങ​ൾ​ക്കും സം​വ​ര​ണം ബാ​ധ​ക​മാ​ണ്.

സാ​മ്പത്തി​ക സം​വ​ര​ണം ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള ച​ട്ട​ഭേ​ദ​ഗ​തി​ക്ക് മ​ന്ത്രി​സ​ഭാ​യോ​ഗം ക​ഴി​ഞ്ഞ ദി​വ​സം അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു. ഒ​രു​വി​ധ സം​വ​ര​ണ​ത്തി​നും അ​ർ​ഹ​ത​യി​ല്ലാ​ത്ത മു​ന്നോ​ക്ക സ​മു​ദാ​യ​ങ്ങ​ളി​ലെ സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്ക് പ​ത്തു​ശ​ത​മാ​നം ഒ​ഴി​വു​ക​ൾ നീ​ക്കി​വ​യ്ക്കു​ന്ന​തി​നാ​യാ​ണ് ച​ട്ട​ഭേ​ദ​ഗ​തി. പൊ​തു​വി​ഭാ​ഗ​ത്തി​നാ​യി (ഓ​പ്പ​ണ്‍ കോ​ന്പ​റ്റീ​ഷ​ൻഒ​സി) മാ​റ്റി​വ​ച്ചി​ട്ടു​ള്ള 50 ശ​ത​മാ​ന​ത്തി​ൽ നി​ന്നാ​ണ് സാ​മ്പത്തി​ക സം​വ​ര​ണ​ത്തി​നു​ള്ള പ​ത്തു​ശ​ത​മാ​നം ക​ണ്ടെ​ത്തു​ന്ന​ത്.

Related Articles

Back to top button