India

അതിര്‍ത്തിയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍.

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി : ചൈന അനധികൃതമായി നേപ്പാളിലെ ചില അതിര്‍ത്തി പ്രദേശങ്ങള്‍ കയ്യേറിയതിനു പിന്നാലെ അതിര്‍ത്തിയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍. ചൈന വളരെ പെട്ടെന്നാണ് നീക്കങ്ങള്‍ നടത്തുന്നതെന്നും കൂടുതല്‍ നേപ്പാളി അതിര്‍ത്തികള്‍ കയ്യേറാനുള്ള നടപടികള്‍ രാജ്യമാരംഭിച്ചു കഴിഞ്ഞെന്നും ഇന്റലിജന്റ്‌സ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നേപ്പാളിന്റെ ദൊലാഖ, ഗോര്‍ഖ, ദര്‍ചുല, ഹുംല, സിന്ധുപാല്‍ചൗക്, ‘സങ്കുവ്വസഭ, രസുവാ എന്നീ നേപ്പാളി പ്രദേശങ്ങള്‍ ഇതിനോടകം തന്നെ ചൈന പിടിച്ചെടുത്തു കഴിഞ്ഞു. നേപ്പാളിന്റെ ദൊലാഖയിലുള്ള അന്താരാഷ്ട്ര അതിര്‍ത്തി ചൈന 1500 മീറ്റര്‍ മുന്നോട്ടു നീക്കിയതായി ഇന്റലിജന്റ്‌സ് ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Related Articles

Back to top button