Kerala

കേരളത്തില്‍ ഇന്ന് 6843 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

“Manju”

കേരളത്തില്‍ ഇന്ന് 6843 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

തൃശൂർ 1011
കോഴിക്കോട് 869
എറണാകുളം 816
തിരുവനന്തപുരം 712
മലപ്പുറം 653
ആലപ്പുഴ 542
കൊല്ലം 527
കോട്ടയം 386
പാലക്കാട്‌ 374
പത്തനംതിട്ട 303
കണ്ണൂർ 274
ഇടുക്കി 152
കാസർഗോഡ് 137
വയനാട് 87
സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 5694 പേർക്ക്. ഉറവിടം അറിയാത്ത കേസുകൾ :908…മരണം :26.. ഇന്ന് 7649 പേർ രോഗമുക്തി നേടി.

26 മരണങ്ങളാണ് ഇന്ന് കോവിഡ് 19 മൂലം സ്ഥിരീകരിച്ചത്. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 159 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5694 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 908 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 994, കോഴിക്കോട് 834, എറണാകുളം 416, തിരുവനന്തപുരം 559, മലപ്പുറം 612, ആലപ്പുഴ 514, കൊല്ലം 522, കോട്ടയം 320, പാലക്കാട് 195, പത്തനംതിട്ട 231, കണ്ണൂര്‍ 202, ഇടുക്കി 87, കാസര്‍ഗോഡ് 126, വയനാട് 82 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

82 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം, കണ്ണൂര്‍ 15 വീതം, കോഴിക്കോട് 11, എറണാകുളം 9, മലപ്പുറം 8, തൃശൂര്‍ 5, പത്തനംതിട്ട, ഇടുക്കി, കാസര്‍ഗോഡ് 4 വീതം, പാലക്കാട് 3, കൊല്ലം, കോട്ടയം 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് 7649 ചികിത്സയിലായിരുന്ന പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 941, കൊല്ലം 529, പത്തനംതിട്ട 106, ആലപ്പുഴ 869, കോട്ടയം 299, ഇടുക്കി 91, എറണാകുളം 1116, തൃശൂര്‍ 483, പാലക്കാട് 419, മലപ്പുറം 1052, കോഴിക്കോട് 733, വയനാട് 133, കണ്ണൂര്‍ 537, കാസര്‍ഗോഡ് 341 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 96,585 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,94,910 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,82,568 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,59,651 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്‍റൈനിലും 22,917 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3439 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 48,212 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 43,28,416 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇന്ന് 58 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 13 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 669 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തൃശൂർ ജില്ലയിൽ 1011 പേർക്ക് കൂടി കോവിഡ്; 483 പേർ രോഗമുക്തരായി

ബിന്ദുലാൽ തൃശ്ശൂർ

തൃശൂർ ജില്ലയിൽ ഞായറാഴ്ച (25/10/2020) 1011 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 483 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10292 ആണ്. തൃശൂർ സ്വദേശികളായ 107 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 34352 ആണ്. 23867 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.

ജില്ലയിൽ സമ്പർക്കം വഴി 1010 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതിൽ 9 പേരുടെ ഉറവിടം അറിയില്ല. അഞ്ച് സമ്പർക്ക ക്ലസ്റ്ററുകൾ വഴി രോഗബാധയുണ്ടായി. ക്ലസ്റ്ററുകൾ: പവർഗ്രിഡ് മാടക്കത്തറ ക്ലസ്റ്റർ 7, അൻസാർ ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകൻ) 1, എ.ആർ.ക്യാമ്പ് രാമവർമ്മപുരം ക്ലസ്റ്റർ 1, അശ്വിനി ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യപ്രവർത്തകർ) 1, ജനറൽ ഹോസ്പിറ്റൽ തൃശൂർ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകൻ) 1. മറ്റ് സമ്പർക്ക കേസുകൾ: 979. കൂടാതെ 7 ആരോഗ്യ പ്രവർത്തകർക്കും 4 ഫ്രന്റ് ലൈൻ വർക്കർമാർക്കും മറ്റു സംസ്ഥാനത്തു നിന്ന് എത്തിയ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു.

രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 92 പുരുഷൻമാരും 56 സ്ത്രീകളും പത്ത് വയസ്സിനു താഴെ 29 ആൺകുട്ടികളും 34 പെൺകുട്ടികളുമുണ്ട്.

രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലും കഴിയുന്നവർ:

1. ഗവ. മെഡിക്കൽ കോളേജ് തൃശൂർ-315
2. സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-65
3. എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-31
4. കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-48
5. കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്- 44
6. സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-187
7. വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-112
8. വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-174
9. സി.എഫ്.എൽ.ടി.സി കൊരട്ടി – 21
10. പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ-367
11. സി.എഫ്.എൽ.ടി.സി നാട്ടിക -391
12. പി.എസ്.എം. ഡെന്റൽ കോളേജ് അക്കികാവ് -23
13. ജ്യോതി സി.എഫ്.എൽ.ടി.സി, ചെറുതുരുത്തി-124
14. എം. എം. എം. കോവിഡ് കെയർ സെന്റർ തൃശൂർ-89
15. ജി.എച്ച് തൃശൂർ-39
16. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി -28
17. ചാവക്കാട് താലൂക്ക് ആശുപത്രി -0
18. ചാലക്കുടി താലൂക്ക് ആശുപത്രി -13
19. തൃശൂർ കോ ഓപ്പറേറ്റീവ് ആശുപത്രി -11
20. കുന്നംകുളം താലൂക്ക് ആശുപത്രി -25
21. ജി.എച്ച് . ഇരിങ്ങാലക്കുട -17
22. ഡി .എച്ച്. വടക്കാഞ്ചേരി -8
23. അമല ആശുപത്രി-58
24. ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ-77
25. മദർ ആശുപത്രി -13
26. എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-7
27. ഇരിങ്ങാലക്കുട കോ – ഓപ്പറേറ്റീവ് ആശുപത്രി -11
28. ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങല്ലൂർ – 0
29. രാജാ ആശുപത്രി ചാവക്കാട് – 3
30. അശ്വിനി ഹോസ്പിറ്റൽ തൃശൂർ- 26
31. സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -14
32. മലങ്കര ഹോസ്പിറ്റൽ കുന്നംകുളം – 6
33. റോയൽ ഹോസ്പിറ്റൽ കുന്നംകുളം – 1
34. സെന്റ് ആന്റണീസ് പഴുവിൽ – 2
35. അൻസാർ ഹോസ്പിറ്റൽ പെരുമ്പിലാവ്- 0
36. യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം – 0
37. സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-16
6813 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.

ഞായറാഴ്ച 1096 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 305 പേർ ആശുപത്രിയിലും 791 പേർ വീടുകളിലുമാണ്. ഞായറാഴ്ച മൊത്തം 5019 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 3414 പേർക്ക് ആന്റിജൻ പരിശോധനയും 1458 പേർക്ക് ആർ.ടി.പി.സി.ആർ പരിശോധനയും, 147 പേർക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 2,63,154 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
ഞായറാഴ്ച 461 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 95,401 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 44 പേർക്ക് സൈക്കോ സോഷ്യൽ കൗൺസലർമാർ വഴി കൗൺസലിംഗ് നൽകി. ഞായറാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലുമായി 380 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.

കോഴിക്കോട് ജില്ലയില്‍ ഇന്ന്‍ കോവിഡ് സ്ഥിരീകരിച്ചത് 869 പേർക്ക്; സമ്പർക്കം വഴി 845

വി.എം.സുരേഷ്കുമാർ

വടകര : കോഴിക്കോട് ജില്ലയില്‍ ഇന്ന് 869 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു.

• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 1
• ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 16
• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 7
• സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 845

• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 1
ഫറോക്ക് – 1

• ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 16

കോഴിക്കോട് കോര്‍പ്പറേഷന്‍ – 5
ഫറോക്ക് – 4
കൊയിലാണ്ടി – 1
കുരുവട്ടൂര്‍ – 1
കുന്ദമംഗലം – 1
മുക്കം – 1
താമരശ്ശേരി – 1
വടകര – 1
വേളം – 1

• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 7
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
കടലുണ്ടി – 1
രാമനാട്ടൂകര – 1
ഒളവണ്ണ – 1
തിരുവളളൂര്‍ – 1
ഉളളിയേരി – 1
വേളം – 1

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 295
( ചെറുവണ്ണൂര്‍(കൊളത്തറ) – 23 , കൊമ്മേരി, നല്ലളം, പുതിയറ, കല്ലായി, പയ്യാനക്കല്‍, മാങ്കാവ്, തൊണ്ടയാട്, നടക്കാവ്, തിരുവണ്ണൂര്‍, മലാപ്പറമ്പ്, ചേവായൂര്‍, മെഡിക്കല്‍ കോളേജ്, മായനാട്, ചെലവൂര്‍, റാം മോഹന്‍ റോഡ്, വെങ്ങാലി, വെസ്റ്റ്ഹില്‍, ചാലപ്പൂറം, ഗോവിന്ദപുരം, എലത്തൂര്‍, മേരിക്കുന്ന്, പുതിയങ്ങാടി, പാവങ്ങാട്, അരക്കിണര്‍, പൊക്കുന്ന്, എരഞ്ഞിക്കല്‍, അത്താണിക്കല്‍, കോട്ടപറമ്പ്, കുണ്ടുങ്ങല്‍, ചക്കുംകടവ്, തടമ്പാട്ടുത്താഴം, കോവൂര്‍, തിരുത്തിയാട്, കാരപ്പറമ്പ്, പൊറ്റമ്മല്‍, ചേവരമ്പലം, എടക്കാട്, ഡിവിഷന്‍ 6, 32, 35, 37, 38, 40, 41, 44, 47, 48, 49, 52, 53, 58, 54, 55, 59, 61, 64, 65, 72, 73, 74)

പുതുപ്പാടി – 43
വടകര – 40
ഫറോക്ക് – 39
കക്കോടി – 37
ഒളവണ്ണ – 36
ചോറോട് – 33
ഒഞ്ചിയം – 28
മണിയൂര്‍ – 19
കടലൂണ്ടി – 16
തുറയൂര്‍ – 16
ഉണ്ണിക്കുളം – 15
കൊയിലാണ്ടി – 14
അഴിയൂര്‍ – 13
രാമനാട്ടുകര – 13
കോടഞ്ചേരി – 11
പെരുമണ്ണ – 10
ഏറാമല – 9
പേരാമ്പ്ര – 9
പെരുവയല്‍ – 8
കൊടിയത്തൂര്‍ – 7
കുറ്റ്യാടി – 7
ചേളന്നൂര്‍ – 7
നരിപ്പറ്റ – 6
ചെറുവണ്ണൂര്‍.ആവള – 6
പുറമേരി – 6
വേളം – 6
കുന്ദമംഗലം – 5
മുക്കം – 5
പയ്യോളി – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 11

കോഴിക്കോട് കോര്‍പ്പറേഷന്‍ – 4 (ആരോഗ്യപ്രവര്‍ത്തകര്‍)
ബാലുശ്ശേരി – 2 (ആരോഗ്യപ്രവര്‍ത്തകര്‍)
പേരാമ്പ്ര – 2 (ആരോഗ്യപ്രവര്‍ത്തകര്‍)
പെരുവയല്‍ – 1 (ആരോഗ്യപ്രവര്‍ത്തക)
ഫറോക്ക് – 1 (ആരോഗ്യപ്രവര്‍ത്തക)
വളയം – 1 (ആരോഗ്യപ്രവര്‍ത്തകന്‍)

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 10444
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 240

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 289
• ഗവ. ജനറല്‍ ആശുപത്രി – 186
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി – 113
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 129
• ഫറോക്ക് എഫ്.എല്‍.ടി.സി – 62
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 226
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 66
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 140
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 51
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 68
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി – 73
• അമൃത എഫ്.എല്‍.ടി.സി. വടകര – 55
• എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 18
• പ്രോവിഡന്‍സ് എഫ്.എല്‍.ടി. സി – 30
• ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി – 69
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 91
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 77
• എം.ഇ.എസ് കോളേജ്, കക്കോടി – 46
• ഐ.ഐ.എം കുന്ദമംഗലം – 77
• കെ.എം.സി.ടി നേഴ്‌സിംഗ് കോളേജ് – 52
• റേയ്‌സ് ഫറോക്ക് – 24
• ഫിംസ് ഹോസ്റ്റല്‍ – 0
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് – 24
• ഹോമിയോ കോളേജ്, കാരപ്പറമ്പ് – 9
• ഇഖ്ര ഹോസ്പിറ്റല്‍ – 89
• ഇഖ്ര അനക്ചര്‍ – 37
• ബി.എം.എച്ച് – 99
• മൈത്ര ഹോസ്പിറ്റല്‍ – 23
• നിര്‍മ്മല ഹോസ്പിറ്റല്‍ – 5
• കെ.എം.സി.ടി ഹോസ്പിറ്റല്‍ – 61
• എം.എം.സി ഹോസ്പിറ്റല്‍ – 282
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 30
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 13
• മലബാര്‍ ഹോസ്പിറ്റല്‍ – 4
• പി. കെ. സ്റ്റീല്‍സ് – 367
• മററു സ്വകാര്യ ആശുപത്രികള്‍ – 64
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 6663

• മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 103
(തിരുവനന്തപുരം – 10, കൊല്ലം – 05, എറണാകുളം- 20, പാലക്കാട് – 07,
തൃശൂര്‍ – 01, മലപ്പുറം – 26, കണ്ണൂര്‍ – 34).

 

Related Articles

Back to top button