IndiaLatest

കല്‍ക്കരി വാഗണുകള്‍ പാളം തെറ്റി

“Manju”

ഗയ: ബിഹാറില്‍ ചരക്ക് തീവണ്ടികളുടെ ബോഗികള്‍ പാളം തെറ്റി. കല്‍ക്കരിയുമായി പോവുകയായിരുന്ന 53 ബോഗികളാണ് പാളം തെറ്റിയത്. ഗയ ജില്ലയിലെ ഗുര്‍പ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. കോഡെര്‍മ-മാന്‍പൂര്‍ മേഖലയ്‌ക്കിടയിലാണ് ചരക്കുവണ്ടി പാളം തെറ്റിയത്.

ധന്‍ബാദ് ഡിവിഷന്റെ കീഴിലാണ് ഈ പ്രദേശം വരുന്നതെന്നും കിഴക്കന്‍ റെയില്‍വേ അധികൃതര്‍ അറിയിച്ചു. മേഖലയിലെ തീവണ്ടി ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചിരിക്കുകയാണ്.
സംഭവത്തില്‍ ആര്‍ക്കും പരിക്കുപറ്റിയതായി റിപ്പോര്‍ട്ടില്ല. ചരക്കുവണ്ടികള്‍ പൊതുവേ സാമാന്യ വേഗത മാത്രം പാലിക്കുന്നതിനാല്‍ അപകട കാരണം വിശദമായി അന്വേഷിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

ബര്‍വാദി, ഗയ, നേസ്ചൂബോ, ഗുമോ, ധന്‍ബാദ് എന്നിവിടങ്ങളില്‍ നിന്നും ഉദ്യോഗസ്ഥരുടെ സംഘം ഗയയില്‍ എത്തി സ്ഥിതിഗതികള്‍ വിശകലനം ചെയ്തു. പാളങ്ങള്‍ തകര്‍ന്നതിനാലും കല്‍ക്കരി ചിതറിക്കിടക്കുന്നതിനാലും ഗതാഗതം പൂര്‍വ്വസ്ഥിതിയിലെത്താന്‍ ഒരു ദിവസം എടുക്കുമെന്നാണ് സൂചന.

Related Articles

Back to top button