IndiaKeralaLatest

റി​സ​ര്‍​വ് ബാ​ങ്ക് ഗ​വ​ര്‍​ണ​ര്‍ ശ​ക്തി​കാ​ന്ത ദാ​സി​നും കോ​വി​ഡ്

“Manju”

സിന്ധുമോൾ. ആർ

ന്യൂ​ഡ​ല്‍​ഹി: റി​സ​ര്‍​വ് ബാ​ങ്ക് ഗ​വ​ര്‍​ണ​ര്‍ ശ​ക്തി​കാ​ന്ത ദാ​സി​നും കോ​വി​ഡ്. അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​റു​പ​ത്തി​മൂ​ന്നു​കാ​ര​നാ​യ ശ​ക്തി​കാ​ന്ത​യ്ക്കു രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല. സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​ച്ച താ​ന്‍ വീ​ട്ടി​ലി​രു​ന്ന് ഔ​ദ്യോ​ഗി​ക കൃ​ത്യ​ങ്ങ​ള്‍ നി​ര്‍​വ​ഹി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം ട്വി​റ്റ​റി​ല്‍ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ താ​നു​മാ​യി സ​മ്പര്‍​ക്ക​ത്തി​ല്‍ എ​ത്തി​യ​വ​രെ വി​വ​രം അ​റി​യി​ച്ചി​ട്ടു​ണ്ട്.

റി​സ​ര്‍​വ് ബാ​ങ്ക് ജോ​ലി സാ​ധാ​ര​ണ​ഗ​തി​യി​ല്‍ തു​ട​രും. താ​ന്‍ എ​ല്ലാ ദി​വ​സ​വും ഉ​ണ്ടാ​കും. ആ​ര്‍​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും ടെ​ലി​ഫോ​ണ്‍, വീ​ഡി​യോ കോ​ള്‍ എ​ന്നി​വ മു​ഖേ​ന ത​ന്നെ ബ​ന്ധ​പ്പെ​ടാ​മെ​ന്നും അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്തു.

Related Articles

Back to top button