InternationalLatest

വിംബിള്‍ഡണ്‍: ജോക്കോവിച്ച്‌ ക്വാര്‍ട്ടറില്‍

“Manju”

വിംബിള്‍ഡണില്‍ നിലവിലെ ചാംപ്യന്‍ നൊവാക് ജോക്കോവിച്ച്‌ ക്വാര്‍ട്ടര്‍ ഫൈനലില്‍. ഡച്ച്‌ താരം ടിം വാന്‍ റിജ്‌തോവനെ മറികടന്നാണ് ജോക്കോവിച്ച്‌ ക്വാര്‍ട്ടറിലെത്തിയത്. ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു സെര്‍ബിയന്‍ താരത്തിന്റെ ജയം. സ്‌കോര്‍ 6-2, 4-6, 6-1, 6-2. പതിമൂന്നാം തവണയാണ് സെര്‍ബിയന്‍ താരം വിംബിള്‍ഡണിന്റെ ക്വാര്‍ട്ടറിലെത്തുന്നത്. ക്വാര്‍ട്ടറില്‍ സിന്നറാണ് ജോകോവിച്ചിന്റെ എതിരാളി. സിന്നര്‍ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് അല്‍കാറസിനെ തോല്‍പിച്ചത്. സ്‌കോര്‍ 6-1, 6-4, 6-7, 6-3.

നോറിയുടെ ജയം നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു. അമേരിക്കയുടെ തോമി പോളിനെതിരെ 6-4, 7-5, 6-4 എന്ന സ്‌കോറിനാണ് നോറി തോല്‍പ്പിച്ചത്. അതേസമയം, അഞ്ച് സെറ്റ് നീണ്ട പോരിലാണ് അമേരിക്കയുടെ തന്നെ തിയഫോ, ഗോഫിനോട് അടിയറവ് പറഞ്ഞത്. സ്‌കോര്‍ 7-6, 5-7, 5-7, 6-4, 7-5. ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് രണ്ടാം സീഡ് റാഫേല്‍ നദാല്‍ ഇന്നിറങ്ങും.

Related Articles

Back to top button