IndiaInternationalLatest

ഇന്ത്യൻ വംശജൻ വേവൽ രാംകലാവൻ സീഷൽസ് പ്രസിഡന്റ്

“Manju”

സീഷൽസ് : ഇന്ത്യൻ വംശജൻ വേവൽ രാംകലാവൻ സീഷൽസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷ സ്ഥാനാർത്ഥിയായ ഇദ്ദേഹം ബിഹാറിൽ നിന്നുള്ള കടിയേറ്റ കുടുംബത്തിലെ അംഗമാണ്.

1977ൽ ബ്രിട്ടനിൽ നിന്ന് സീഷൽസ് സ്വതന്ത്രമായതിന് ശേഷം ആദ്യമായാണ് ഭരണകക്ഷിയായ യുണൈറ്റഡ് സീഷൽസ് പാർട്ടിയെ പരാജയപ്പെടുത്തുന്നത്. 54.9 ശതമാനം വോട്ട് സ്വന്തമാക്കിയാണ് പ്രതിപക്ഷ പാർട്ടിയായ ലിനിയോൺ ഡെമോക്രാറ്റിക് സീസെൽവ (എൽഡിഎസ്) സ്ഥാനാർത്ഥിയായ രാംകലാവൻ വിജയിച്ചത്. 59 കാരനായ രാംകലാവൻ ആഗ്ലിക്കൻ പുരോഹിതൻ കൂടിയാണ്.

ആറാം തവണയാണ് ഇദ്ദേഹം സീഷൽസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നത്. 2015ലെ തെരഞ്ഞെടുപ്പിൽ നേരിയ വ്യത്യാസത്തിലാണ് രാംകലാവൻ പരാജയപ്പെട്ടത്. ശനിയാഴ്ചയാണ് സീഷൽസിൽ തെരഞ്ഞെടുപ്പ് ആരംഭിച്ചത്.

മൂന്നുദിവസം നീണ്ടുനിന്ന തെരഞ്ഞെടുപ്പിൽ 74,000ത്തിൽ അധികം പേർ വോട്ട് ചെയ്തു. നിലവിലെ പ്രസിഡന്റായ ഡ‍െന്നി ഫൗറെയെ 7,384 വോട്ടിനാണ് രാംകലാവൻ പരാജയപ്പെടുത്തിയത്.

മൂന്നാമത്തെ സ്ഥാനാർത്ഥിയായ അലൈന് 1.6 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. സൊമാലി കടലിന്റെ കിഴക്കൻ തീരത്തായി ഇന്ത്യൻ സമുദ്രത്തിൽ സ്ഥിതിചെയ്യുന്ന 115 ദ്വീപുകൾ ചേർന്നതാണ് സീഷെൽസ്.

Related Articles

Back to top button