KeralaLatest

ഡെല്‍റ്റ പ്ലസ് വകഭേദത്തിന് തീവ്ര വ്യാപന ശേഷി

“Manju”

പാലക്കാട്: ഡെല്‍റ്റ പ്ലസ് കൊവിഡ് വകഭേദത്തിനെതിരെ മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ ദിവസം സംസ്ഥാനത്തും കൊവിഡിന്റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാലക്കാടും പത്തനംതിട്ടയിലുമാണ് പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തത്.
തീവ്ര വ്യാപന ശേഷിയുള്ളതാണ് ഡെല്‍ പ്ലസ് വകഭേദം എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. കേരളത്തിന് പുറമെ മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദേശം.
ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയ പ്രദേശങ്ങളില്‍ പരിശോധന വര്‍ധിപ്പിക്കാനും കര്‍ശനമായി ക്വാറന്റൈന്‍ പാലിക്കുന്നത് ഉറപ്പാക്കണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെടുന്നു.
മധ്യപ്രദേശിലെ ഭോപ്പാലിലാണ് ഇന്ത്യയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് വന്ന് ഭേദമായ 65കാരിയിലായിരുന്നു രോഗബാധ കണ്ടെത്തിയത്. ഇവര്‍ രണ്ട് ഡോസ് വാക്‌സീനും സ്വീകരിച്ചിരുന്നു.

Related Articles

Back to top button