KeralaLatest

വീട്ടമ്മയുടെ കൊലപാതകം: ഒരാൾ അറസ്റ്റിൽ

“Manju”

 

കോട്ടയം വേളൂരിലെ വീട്ടമ്മയുടെ കൊലപാതകം സാമ്പത്തിക സഹായം നിരസിച്ചതിലുള്ള വൈരാഗ്യമാണെന്ന് പൊലീസ്. സംഭവത്തിൽ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിയെ കുടുംബം ഇടക്കിടെ സഹായിച്ചിരുന്നു. രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യൽ തുടരുകയാണ്.
ഇന്നലെ വൈകിട്ട് ചോദ്യം ചെയ്യാൻ വിളിച്ച ഏഴു പേരിൽ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇയാൾ തന്നെയാണ് പ്രതിയെന്ന് ഇപ്പോൾ പൊലീസിനു വ്യക്തമായിട്ടുണ്ട്. ഇതേ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രതിക്ക് കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്ന പ്രതിക്ക് ഈ കുടുംബം ഇടക്കിടെ സഹായം നൽകിയിരുന്നു. കുറ്റകൃത്യം നടന്ന ദിവസവും പ്രതി വീട്ടിൽ സന്ദർശനം നടത്തിയിരുന്നു. ഇയാൾക്ക് കുടിക്കാൻ വെള്ളം നൽകി. തുടർന്ന് ഇയാൾ സാമ്പത്തിക സഹായം ആവശ്യപ്പെട്ടു. എന്നാൽ ഇപ്പോൾ ഇത് നൽകാനാവില്ല എന്ന് ഇവർ പറഞ്ഞതിനെ തുടർന്ന് തർക്കം ഉടലെടുത്തു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

Related Articles

Back to top button