ArticleKeralaLatestThiruvananthapuram

പൊതുവിപണിയില്‍ പരിശോധന കര്‍ശനമാക്കി

“Manju”

സിന്ധുമോള്‍ ആര്‍

കൊല്ലം: താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ കടപ്പാക്കട, കിളികൊല്ലൂര്‍, ചന്ദനത്തോപ്പ്, കുണ്ടറ, മുക്കട എന്നിവിടങ്ങളിലെ കച്ചവട സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. സവാളയുടെ ചില്ലറ വില്‍പ്പന 30 രൂപയില്‍ നിന്ന് 25 രൂപയായി കുറച്ചു. വിലനിലവാരം പ്രദര്‍ശിപ്പിക്കാത്ത കടകളുടെ പേരില്‍ കേസെടുത്തു അവ പ്രദര്‍ശിപ്പിക്കണമെന്ന താക്കീതും നല്‍കി.

പഴക്കട, പച്ചക്കറികട, ഇറച്ചിക്കട എന്നിവിടങ്ങളിലും പരിശോധന നടത്തി. നാലു സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് സപ്ലൈ ഓഫീസര്‍ ടി ദീപ അറിയിച്ചു. റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ എ ഹുസൈനും ബി ഗോപകുമാറും പരിശോധനയില്‍ പങ്കെടുത്തു. കോവിഡ് 19 വ്യാപനം കണക്കിലെടുത്ത് ഓണം കരുതലോടെ ആഘോഷിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ ശ്രീലത അറിയിച്ചു. സുരക്ഷിതരായിരിക്കാന്‍ വകുപ്പ് നിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കണം. മാസ്‌ക് ശരിയായ രീതിയില്‍ വായും മൂക്കും മറയത്തക്ക വിധം ധരിക്കണം. വ്യാപാരസ്ഥാപനങ്ങളില്‍ തിക്കും തിരക്കും ഒഴിവാക്കുക.

Related Articles

Back to top button