Kannur

കണ്ണൂർ സബ് ജയിലിലെ കൊയ്ത്തുത്സവം കാണാൻ നേരിട്ടെത്തി മലയാളത്തിന്റെ പ്രിയ കഥാകാരൻ ടി.പത്മനാഭൻ

“Manju”

ജയിലിനുള്ളിലെ കൃഷിയുടെ വിളവെടുപ്പ് കാണാൻ മലയാളത്തിന്റെ പ്രിയ കഥാകാരനെത്തി. കഥാകൃത്ത് ടി.പത്മനാഭനാണ്കണ്ണൂർ സ്‌പെഷ്യൽ സബ് ജയിലിലെ കൃഷിയിടത്തിലെത്തിയത്. ജയിൽ ജീവനക്കാരും തടവുകാരും ചേർന്നാണ് കൃഷി ചെയ്യുന്നത്.

തടവറയുടെ മതിൽക്കെട്ടിനുള്ളിൽ സന്ദർശകനായി മലയാള ചെറുകഥയുടെ കുലപതി എത്തി. കൊയ്ത്തുത്സവം കാണാൻ. കൃഷിയോടും വീടിന് തൊട്ടടുത്തുള്ള ഈ ജയിലിനോടും ആത്മബന്ധമുണ്ട് ടി.പത്മനാഭൻ എന്ന കഥാകാരന്. അതു കൊണ്ടാണ് കനത്ത മഴയിലും ജയിലിനുള്ളിലെ വിളവെടുപ്പ് കാണാൻ നേരിട്ടെത്തിയത്.

കണ്ണൂർ സെൻട്രൽ ജയിലിനോട് ചേർന്നുള്ള സ്‌പെഷ്യൽ സബ് ജയിലിലാണ് മൂന്നേക്കറിൽ കൃഷി ചെയ്തിരിക്കുന്നത്. കരനെൽ കൃഷിയാണ് രണ്ടേക്കറിൽ. മുത്താറി, ചേന, ചേമ്പ്, ഇഞ്ചി തുടങ്ങിനിരവധി വിളകൾ വേറെയും. ജയിൽ ജീവനക്കാരുടെയും തടവുകാരുടേയും പ്രയത്‌നമാണ് ഈ കൃഷിയിടം. വിളവെടുപ്പിന് ശേഷം കൂടുതൽ പച്ചക്കറികൾ കൃഷി ചെയ്യാനാണ് പദ്ധതി. ഇതിനുള്ള തുടക്കവും കുറിച്ചാണ് കഥാകാരൻ മടങ്ങിയത്.

Related Articles

Back to top button