InternationalLatest

ആയുധമെടുത്ത് പോരാടാന്‍ ഇറങ്ങിയത് 20,000 വിദേശിക‍ള്‍

“Manju”

കീവ്; റഷ്യയ്ക്കെതിരെ യുക്രെയ്നില്‍ ആയുധമെടുത്ത് പോരാടാന്‍ ഇറങ്ങിയത് 20,000 വിദേശികളെന്ന് റിപ്പോര്‍ട്ട്. യുക്രെയ്നിലെ ഇംഗ്ലിഷ് ദിനപത്രമായ ‘ദ് കീവ് ഇന്‍ഡിപെന്‍ഡന്റാണ്’ ഇക്കാര്യം പുറത്തുവിട്ടത്. മാര്‍ച്ച്‌ 6 വരെയുള്ള കണക്കാണിതെന്നാണ് വിവരം. വിദേശ പൗരന്മാര്‍ക്ക് ആവശ്യമെങ്കില്‍ യുക്രെയ്ന്‍ പൗരത്വത്തിനായി അപേക്ഷിക്കാമെന്നും യുക്രെയ്ന്‍ ആഭ്യന്തര സഹമന്ത്രിയെ ഉദ്ധരിച്ച്‌ പത്രം റിപ്പോര്‍ട്ട് ചെയ്തു. യുക്രെയ്നു വേണ്ടി പോരാടാന്‍ തയാറായുള്ള വിദേശികളെ ഉള്‍പ്പെടുത്തി ‘രാജ്യാന്തരസേന’ രൂപീകരിക്കുമെന്നു യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കി ആഹ്വാനം ചെയ്തിരുന്നു.

അതിനിടെ, യുക്രെയ്നു യുദ്ധവിമാനങ്ങള്‍ നല്‍കാനുളള പോളണ്ടിന്റെ നീക്കം എതിര്‍ത്ത് യുഎസ് രംഗത്തെത്തി. പോളണ്ടിന്റെ തീരുമാനം ആശങ്കാജനകമാണ്. തീരുമാനം നാറ്റോ നയത്തിന് ചേര്‍ന്നതല്ലെന്നും പെന്റഗണ്‍ വ്യക്തമാക്കി. റഷ്യന്‍ നിര്‍മിത മിഗ്-29 വിമാനങ്ങള്‍ യുക്രെയ്ന് നല്‍കുമെന്നായിരുന്നു പോളണ്ടിന്റെ പ്രഖ്യാപനം.

Related Articles

Back to top button